28.4 C
Kottayam
Saturday, June 6, 2026

‘മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ വീഡിയോയുമായി റിമ കല്ലിങ്കൽ

Must read

കൊച്ചി:സോഷ്യൽ മീഡിയയിൽ വൈറലായി നടി റിമ കല്ലിങ്കൽ പങ്കിട്ട വീഡിയോ. ‘മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആണ് റിമ പങ്കിട്ടത്. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്നാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ ഒരു ഹോട്ടലിന്റെ ഹാളിലേക്ക് ഫോണിൽ സംസാരിച്ചുവരുന്ന മഞ്ജു വാര്യരെ കാണാം. ഇതിനിടയിൽ രണ്ട് പേർ മൊബൈൽ ക്യാമറയും മൈക്കുമായെത്തി മഞ്ജു വാര്യരുടെ പ്രതികരണം തേടാൻ ശ്രമിക്കുകയാണ്. എന്നാൽ തിരക്കുണ്ട്, എയർപോർട്ടിൽ എത്തണമെന്നാണ് മഞ്ജു നൽകുന്ന മറുപടി. അപ്പോഴും ഇരുവരും മഞ്ജുവിനെ പോകാൻ കൂട്ടാക്കുന്നില്ല. ഇതോടെ മഞ്ജു വേഗത്തിൽ പോകുന്നു. ഇതോടെ ജാഡയാണല്ലേ ചേച്ചി എന്ന് ഇരുവരും പറയുന്നു. ഇതാണ് വീഡിയോയുടെ ആദ്യഭാഗം.

രണ്ടാം ഭാഗത്തിൽ മഞ്ജുവിന്‌റെ ഭാഗമാണ് പ്രേക്ഷകർ കാണുന്നത്. വളരെ മര്യാദയോടെ തനിക്ക് അൽപം തിരക്കുണ്ടെന്ന് മഞ്ജു പറയുമ്പോഴും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ താരത്തിന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയാണ് ക്യാമറയും മൈക്കുമായി എത്തിയവർ. താരങ്ങളുടെ സ്വകാര്യതയിലേക്ക് ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിന്റെ നേർക്കാഴ്ചയാണ് ദൃശ്യങ്ങളിൽ ഉള്ളത്.

അതേസമയം മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ഫൂട്ടേജിന്റെ പ്രമോഷൻ ഭാഗമായി എടുത്ത വിഡിയോ ആണിത്. ഞ്ജുവിനൊപ്പം വേഷമിടുന്ന നടൻ വിശാഖ് നായരും നടി ഗായത്രി അശോകുമാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ മഞ്ജു വാര്യരും പങ്കിട്ടിട്ടുണ്ട്. അതേസമയം കാര്യം മനസിലാകാതെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. രസകരമായ ചില കമന്റുകൾ വായിക്കാം

- Advertisement -

‘അവർക്ക് തിരക്ക് ആണ് അത്യാവശ്യം ആയി എയർപോർട്ടിൽ എത്തണം എന്ന് അവർ ആദ്യം തന്നേ പറഞ്ഞ്. ഇതിൽ എന്തോന്ന് ജാട. ഒരാളേ മനപൂർവ്വം അപമാനിക്കാൻ ഉളുപ്പില്ലേ നിനക്ക് ഒന്നും. ഒരു മൈക്കും കടിച്ച് പിടിച്ച്പട്ടിയേ പോലെ ഇറങ്ങികൊള്ളും മറ്റുള്ളവരുടെ പ്രെവസിയിൽ കൈ കടത്താൻ’,

- Advertisement -

‘അവർ ചെയ്തതിൽ ഒരു തെറ്റും പറയാനില്ല കാരണം ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ വായിൽ കൊണ്ട് മയക്കുത്തി കയറ്റുന്നത് എവിടുത്തെ മര്യാദയാണ്’

‘എല്ലാവരും എല്ലായിപ്പോഴും ഒരേ മൂഡിൽ ആവണമെന്നില്ല.. മനുഷ്യൻ ആണ് ദേഷ്യം വരും’

‘അവൾക്ക് വലിയ ജാടയാണ് അത് കൊണ്ടല്ലേ മകൾ പോലും വേണ്ടാ എന്ന് പറഞ്ഞത്’

- Advertisement -

‘അവർ ഒരു നടിയാണെന്ന് വെച്ച്. നമുക്കുള്ള അതേ വേദനയും നമുക്കുള്ള അതേ പ്രശ്നങ്ങളും അവർക്കും ഉണ്ടാകും. അപ്പൊ അതറിഞ്ഞ് അതിനനുസരിച്ച് ചെയ്യാമായിരുന്നു നിങ്ങൾ. ഒരാളുടെ സ്വകാര്യതയിൽ കയ്യിട്ടു മാന്താൻ ഒരു യൂട്യൂബ് വർക്കും ഒരു സോഷ്യൽ മീഡിയ താരത്തിന്. അനുവാദമില്ല തെറ്റ് പൂർണ്ണമായും നിങ്ങളുടെ ഭാഗത്ത് തന്നെയാണ്’

‘ഒരു ഫോൺ കോളിൽ ആണ്. അത് പോലും മാനിക്കാതെ ഈ കാണിക്കുന്നത് അസംബന്ധം അല്ലേ. അവർക്കു ജാഡ ഉണ്ടോ ഇല്ലയോ എന്നതിനേക്കാൾ ഈ പോസ്റ്റ്‌ ഇട്ട നിങ്ങൾക്കല്ലേ എന്തും ആവാം എന്ന ജാഡ’, ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം ഇതൊരു സിനിമയുടെ പ്രമോഷൻ ആണെന്ന് ആർക്കും മനസിലാകുന്നില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. വേറിട്ട പ്രമോഷനാണെങ്കിലും ഉദ്ദേശിച്ച കാര്യം കൃത്യമാണെന്നും ചിലർ കുറിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week