29.4 C
Kottayam
Saturday, June 6, 2026

ട്രക്കും അർ‌ജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് ഉറപ്പ്‌; കാരണം ഇതാണെന്ന്‌ രഞ്ജിത്ത് ഇസ്രയേൽ

Must read

ഷിരൂർ: അർ‌ജുൻ ഉണ്ടാകാനുള്ള സാധ്യത കരയിലാണെന്ന് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. പ്രദേശം മുഴുവൻ പരിശോധിക്കുക എന്നതാണ് തങ്ങളുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ‌ സാധ്യമല്ലെന്നും ഇനിയും മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രക്കും അർ‌ജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് പറയാൻ കാരണം മൊബൈൽ രണ്ട് ദിവസം റിം​ഗ് ചെയ്തിരുന്നു എന്ന് പറയുന്നത് കാെണ്ടാണെന്നും രഞ്ജിത്ത് പറയുന്നു. വെള്ളത്തിൽ പോയില്ലെന്ന് ഉറപ്പിക്കാൻ കാരണം, അർജുന്റെ സഹോദരനോട് ചോദിച്ചിട്ടുണ്ട് മൊബൈൽ എത്ര തവണ റിംഗ് ചെയ്തിട്ടുണ്ടെന്ന് രണ്ട് ദിവസം റിംഗ് ചെയ്തിരുന്നുവെന്നാണ് പറയുന്നത്.

കോമൺസെൻസ് വെച്ച് ആലോചിക്കുക ഇവിടെ നിന്ന് വണ്ടി പാർക്ക് ചെയ്യുമ്പോൾ അറ്റ് ലീസ്റ്റ് ഹാൻഡ് ബ്രേക്ക് ഇടും. ആ വണ്ടി ഇടിച്ച് നിരങ്ങിയെ പോകുള്ളൂ. അതിനിടയിൽ വണ്ടി എങ്ങനെയാണെങ്കിലും ചില്ലെല്ലാം തകരും. എന്തായാലും അതിനകത്ത് വെള്ളം കയറും, മൊബൈൽ അപ്പോൾ തന്നെ ഡെഡ് ആവും പിന്നെ എങ്ങനെയാണ് ഇത്രയും ദിവസം റിംഗ് ആകുന്നത്, രഞ്ജിത്ത് ചോദിക്കുന്നു.

അതേ സമയം റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും ഇത്ര തിരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നുമാണ് കർണാടക റവന്യൂ മന്ത്രി പറഞ്ഞത്. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളുമെന്നും പറഞ്ഞിരുന്നു. ജി പി എസ് സി​ഗ്നൽ‌ കിട്ടിയ ഭാ​ഗത്ത് ലോറിയില്ലെന്ന വിവരമാണ് തിരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നതെന്നും പറഞ്ഞിരുന്നു

- Advertisement -

കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ റോഡിലേക്ക് വീണ മണ്ണിനടിയിൽ ലോറി ഇല്ല എന്ന ഔദ്യോ​ഗിക സ്ഥിരീകരണം നടത്താൻ സമയമായിട്ടില്ലെന്നും റോഡിലേക്ക് വീണ മണ്ണിൽ ഒരിക്കൽകൂടുി വിദ​ഗ്ധർ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താൻ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക.

- Advertisement -

അതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week