ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് മുഖ്യമന്ത്രി വിജയ്യുടെ ഒ.എസ്.ഡി; തമിഴ്‌നാട് സർക്കാരിന്റെ നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയി പ്രശസ്ത ജ്യോതിഷിയും ടി.വി.കെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് തമിഴ്‌നാട് സർക്കാർ പുറത്തിറക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്യും തമിഴക വെട്രി കഴകവും മികച്ച വിജയം നേടുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് റിക്കി രാധൻ പണ്ഡിറ്റ്. പാർട്ടിയുടെ വക്താവെന്ന നിലയിൽ രാഷ്ട്രീയത്തിലും ജ്യോതിഷത്തിലുമുള്ള തന്റെ അറിവ് സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവനകൾ മുൻപ് തന്നെ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ചുമതലയേൽക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെയാണ് ഈ നിയമനം.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനം മുതൽ അദ്ദേഹത്തിന്റെ വിശ്വസ്തനായി കൂടെയുള്ള വ്യക്തിയാണ് റിക്കി രാധൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യെ വീട്ടിലെത്തി സന്ദർശിച്ച അദ്ദേഹം, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഘട്ടങ്ങളിലും വിജയ്യോടൊപ്പമുണ്ടായിരുന്നു. വിജയ് ഗവർണറെ കാണാൻ പോയപ്പോഴും റിക്കി രാധൻ പണ്ഡിറ്റിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഈ നിയമനവുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകളും വ്യവസ്ഥകളും ഉടൻ തന്നെ പ്രത്യേകമായി പുറപ്പെടുവിക്കുന്നതാണ്. മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ ഇത്തരം ഒരു പദവിയിലേക്ക് രാഷ്ട്രീയ വക്താവ് കൂടിയിയായ ഇദ്ദേഹം എത്തുന്നത് ഭരണസിരാകേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജ്യോതിഷത്തിന് എന്നും വലിയ പ്രാധാന്യമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുമായും റിക്കി രാധൻ പണ്ഡിറ്റിന് അടുത്ത ബന്ധമുണ്ടായിരുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടി.വി.കെ വക്താക്കൾ മാധ്യമങ്ങളെ കാണുന്ന വേളയിലെല്ലാം റിക്കി രാധന്റെ സാന്നിധ്യം മുൻപും അനിവാര്യമായിരുന്നു. പാർട്ടിയുടെ നയരൂപീകരണത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ഇദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമാണെന്നാണ് വിലയിരുത്തൽ. അനുഭവസമ്പന്നനായ ഒരു വ്യക്തിയെ തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി ഒ.എസ്.ഡി സ്ഥാനത്തേക്ക് കൊണ്ടുവരാൻ വിജയ് കാണിച്ച താല്പര്യം ഭരണനിർവ്വഹണത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.

Tamil Nadu Chief Minister Joseph Vijay has appointed astrologer and TVK spokesperson Ricky Radhan Pandit as his Officer on Special Duty (OSD). The government order regarding this appointment has been issued, effective from the date of assumption of charge. Pandit, who had predicted a landslide victory for Vijay in the 2026 elections, has been a constant companion to the Chief Minister during key political movements, including his meeting with the Governor.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News