കൊട്ടാരക്കര: കൊട്ടാരക്കര താലുക്ക് സപ്ലൈകോ ഡിപ്പോയില്‍ സുക്ഷിച്ചിരുന്ന 1 ലക്ഷം കിലോ ഭക്ഷ്യവസ്തുക്കള്‍ കാണാതായി. ഇവിടെ സൂക്ഷിച്ചിരുന്ന 58,100 കിലോ ചാക്കരി, 14500 പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവയാണ് കാണാതായി. കഴിഞ്ഞ 7 ന് നടത്തിയ പരിശോധയിലാണ് 7 ഗോഡൗണുകളിലായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ കാണാതായ വിവരം അറിയുന്നത്.
ദേശീയ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം റേഷന്‍ കടകളില്‍ വിതരണത്തിനായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളാണ് നഷ്ടപ്പെട്ടത്. റേഷന്‍ സാധനങ്ങല്‍ കാണാതായതു സംബന്ധിച്ച റിപ്പോര്‍ട്ട് സ്പ്ലൈകോയുടെ കൊച്ചി ഓഫീസ് മാനേജര്‍ക്ക് ഡിപ്പോ മാനേജര്‍ കൈമാറിയതായതാണ് വിവരം. ഡിപ്പോ മാനോജരുടെയും ജൂനിയര്‍ മാനോജരുടെയും നേത്യത്വത്തില്‍ നടന്ന പരിശോധനയിലാണ് ഭക്ഷ്യ വസ്തുക്കള്‍ കാണാതായ വിവരം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഗോഡൗണ്‍ ചുമലക്കാരനെ സ്ഥാനത്ത് നിന്ന് മാറ്റി.പരിശോധനയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 4100 കിലോ പുഴുക്കലരിയും, 250 കിലോ പച്ചരിയും, 500 കിലോ ഗോതമ്പും കേടുവന്നിരിക്കുന്നതാണെന്നും കണ്ടെത്തി..