വിദ്യാർഥിനേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം; മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു

ധാക്ക: വിദ്യാർഥി നേതാവിന്‍റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപ സമാനസാഹചര്യം. ഇങ്ക്വിലാബ് മഞ്ച് നേതാവും പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. മുഖംമൂടി ധാരികളുടെ വെടിയേറ്റാണാണ് ഹാദി കൊല്ലപ്പെട്ടത്. ഇയാളുടെ മരണവാർത്ത പുറത്തുവന്നതോടെ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയായിരുന്നു. മാധ്യമസ്ഥാപനങ്ങൾക്കുനേരെയും ആക്രമണം നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News