26.7 C
Kottayam
Friday, May 10, 2024

ബുറേവി: മുന്‍കരുതല്‍ തുടരും; ശനിയാഴ്ച പുലര്‍ച്ചെ വരെയുള്ള സമയം നിര്‍ണായകമെന്ന് റവന്യു മന്ത്രി

Must read

തിരുവനന്തപുരം: ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ അതാത് ഇടങ്ങളില്‍ത്തന്നെ തുടരുമെന്നും ശനിയാഴ്ച പുലര്‍ച്ചെ വരെയുള്ള സമയം നിര്‍ണായകമാണെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ല. മഴ എത്ര ദിവസത്തേക്കുണ്ടാകും, അതിന്റെ തീവ്രത എത്രയാകും എന്നൊക്കെ വിലയിരുത്തിയശേഷം മാത്രമേ തുടര്‍നടപടികളിലേക്കു കടക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week