26 C
Kottayam
Saturday, June 6, 2026

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പിന്മാറി,കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച യുവതി പിടിയിൽ

Must read

കോയമ്പത്തൂര്‍: പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി. 27കാരനായ യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഭവാനിയിലെ വര്‍ണാപുരം സ്വദേശിയായ കാര്‍ത്തി എന്ന യുവാവിനാണ് ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളത്. ശനിയാഴ്ചയാണ് അതിക്രമം നടന്നത്.

പെരുന്തുറൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കാര്‍ത്തി. ബന്ധു കൂടിയായ മീനാ ദേവിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു കാര്‍ത്തി. വിവാഹം ചെയ്യാമെന്ന് മീനാ ദേവിക്ക് കാര്‍ത്തി വാക്കും നല്‍കിയിരുന്നു. എന്നാല്‍ യുവാവിന്‍റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതായി മീനാ ദേവി അറിയുകയായിരുന്നു. ഇതിനേക്കുറിച്ച് കമിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശനിയാഴ്ച മീനാ ദേവിയുമായി സംസാരിക്കാന്‍ എത്തിയതായിരുന്നു കാര്‍ത്തി. 

സംസാരം വാക്കേറ്റമായതിന് പിന്നാലെ മീനാ ദേവി കാര്‍ത്തിയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തും കയ്യിലുമായാണ് തിളച്ച എണ്ണ വീണത്. ഇയാളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ കാര്‍ത്തിയെ ആശുപത്രിയിലാക്കുകയായിരുന്നു. സംഭവത്തില്‍ മീനാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 

നേരത്തെ ബെംഗളുരുവിൽ എയർ ഹോസ്റ്റസായ യുവതി ഫ്ലാറ്റിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച കേസിൽ മലയാളിയായ ആൺസുഹൃത്ത് അറസ്റ്റിലായിരുന്നു. ഹിമാചൽ പ്രദേശിലെ ഭവൻ സ്വദേശിയും സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവുമായ അർച്ചന ധീമാൻ ആണ് മരിച്ചത്.  

- Advertisement -

- Advertisement -

ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവർ കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടർന്ന് ബാൽക്കണിയിലേക്ക് പോയ അർച്ചന കാൽ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week