NationalNews

മകൻ വളർത്തുന്ന പിറ്റ്‌ബുളിന്റെ കടിയേറ്റ് മുൻ അദ്ധ്യാപിക മരിച്ചു

ലക്‌നൗ: മകന്റെ വളർത്തുനായയുടെ കടിയേറ്റ് റിട്ടയേർഡ് അദ്ധ്യാപിക മരണമ‌ടഞ്ഞു. ലക്‌നൗവിലെ കൈസർബാഗിൽ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. സുശീല ത്രിപതി (82) ആണ് മരിച്ചത്.സുശീലയുടെ മകനും ജിമ്മിൽ പരിശീലകനുമായ അമിതിന് രണ്ട് വളർത്തുനായകളാണുള്ളത്. ഒരു പിറ്റ്‌ബുളും ഒരു ലാബ്രഡോറും. ഇതിൽ ബ്രൗണി എന്ന് വിളിപ്പേരുള്ള പിറ്റ്‌ബുളിനെ മൂന്ന് വർഷം മുൻപാണ് വീട്ടിലെത്തിച്ചത്.

സംഭവം നടക്കുന്ന സമയം സുശീല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറ് മണിയോടെ നായയുടെ കുരയും സുശീലയുടെ കരച്ചിലും കേട്ടതായി അയൽക്കാർ പറയുന്നു. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ അയൽക്കാർക്ക് അകത്ത് കയറാൻ സാധിച്ചില്ല. പിന്നാലെ മകൻ എത്തിയപ്പോൾ സുശീലയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കാണുകയായിരുന്നു.

തുടർന്ന് സുശീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം സുശീലയുടെ മൃതദേഹത്തിൽ കഴുത്ത് മുതൽ വയറുവരെ പന്ത്രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button