FeaturedHome-bannerKeralaNews
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടുന്നു, സ്പിരിറ്റിന് വില കൂടിയെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.
സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം സഭയെ അറിയിച്ചത്. സ്പിരിറ്റിന്റെ വില വർധന പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News