KeralaNews

സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കൊച്ചിയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

കൊച്ചി: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൊവിഡ് അവലേകന യോഗത്തില്‍ തീരുമാനം. അത്യാവശത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. പോലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗ ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തില്‍ വ്യാപനമുണ്ടായാല്‍ സ്ഥിതി രൂമാവും. എന്നാല്‍ ജില്ലയില്‍ ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ബ്രോഡ് വേയില്‍ സാഹചര്യം മുന്നറിയിപ്പാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഉറവിടം അറിയാത്ത കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കണ്ടെയിന്‍മെന്റ് സോണുകളിലെ 1000 പേരുടെ കൊവിഡ് റാന്‍ഡം പരിശോധന ആരംഭിച്ചു. ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യത പരിശോധിക്കാനായുള്ള കൊവിഡ് റാന്‍ഡം ടെസ്റ്റുകള്‍ ആരംഭിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തതില്‍ ഏര്‍പ്പെട്ടവരെ കൂടാതെ കണ്ടെയിന്‍മെന്റ് സോണുകളിലെ രോഗലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. കല്ലായിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ രോഗ ഉറവിടം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഒളവണ്ണ പഞ്ചായത്തിലെ 56-ാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണാക്കിയത്.

യുവതിയുടെ ബന്ധുക്കളുടേതുള്‍പ്പെടെ 100 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. വെള്ളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണന്റെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ളവരുടെ ഫലം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കോര്‍പറേഷനിലെ മൂന്നാലിങ്കല്‍, വെള്ളയില്‍ വാര്‍ഡുകളില്‍ അഞ്ഞൂറോളം പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker