ഹോട്ട് ലുക്കില്‍ ചുവട് വെച്ച് നടി രശ്മി ദേശായി; നൃത്തം വൈറല്‍

ബിഗ് ബോസ് താരം നടി രശ്മി ദേശായിയുടെ ഏറ്റവും പുതിയ ഹോട്ട് ന്യത്തം ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യക്തി ജീവിതത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. രശ്മി ഒരു നര്‍ത്തകി കൂടിയാണ്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോ വൈറലാകുകയാണ്.

ഫ്‌ളോറല്‍ പ്രിന്റിഡ് ഗ്രീന്‍ കോ ഓര്‍ഡ് സെറ്റ് വസ്ത്രമാണ് രശ്മി വീഡിയോയില്‍ ധരിച്ചിരിക്കുന്നത്. കൂടാതെ ഒരു തൊപ്പിയും അണിഞ്ഞിച്ചുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനുളളില്‍ ആയിരക്കണത്തിന് ആരാധകരും രാഖി സാവന്ത്, ദോേവാലീന, ദല്‍ജിത്ത് കൗര്‍ എന്നിവരുള്‍പ്പെടെയുളള സെലിബ്രിറ്റികളും താരത്തിന്റെ ഡാന്‍സിനെക്കുറിച്ച് കമന്റുകളിട്ടു.

‘നിങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ പ്രണയിക്കുക’ എന്നിങ്ങനെയുളള കമന്റുകളായിരുന്നു ഏറെയും.ബിഗ് ബോസില്‍ രശ്മി ദേശായി വളരെയധികം ശ്രദ്ധനേടിയിരുന്നു. ഫൈനല്‍ റൗണ്ട് വരെ രശ്മിയെത്തിയെങ്കിലും സിദ്ധാര്‍ഥ് ശുക്ലയായിരുന്നു വിജയി.

അതേസമയം അടുത്ത സീസണില്‍ താരം മത്സരാഥിയായിട്ടല്ല അതിഥിയായിട്ടാണ് എത്തിയത്. ബിഗ് ബോസില്‍ വെച്ച് താരത്തിന്റെ വ്യക്തി ജീവിതം ചര്‍ച്ചയായിരുന്നു. അര്‍ഹാന്‍ ഖാനുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം മാനസ്സികമായി തളര്‍ന്ന രശ്മി ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ഉയര്‍ന്നുവരികയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News