കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിയുന്ന അമൃത സുരേഷ്; വൈറലായി വീഡിയോ

സംഗീത സംവിധാനത്തില്‍ മാത്രമല്ല റേഡിയോ ജോക്കിയായും ഗാനരചയിതാവുമൊക്കെയായി തന്റെ കഴിവ് തെളിയിച്ച താരമാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃതയിപ്പോള്‍. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ അമൃത ആരാധരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ അമൃത പോസ്റ്റ് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കായലരികത്തു നിന്ന് വലയെറിയുന്നതാണ് വീഡിയോ. കൂളിംഗ് ഗ്ലാസ് വച്ച് മോഡേണായി അമൃത വലയെറിയുമ്പോള്‍ ‘ചെമ്മീന്‍’ സിനിമയിലെ പുത്തന്‍ വലക്കാരെ എന്ന പാട്ടിലെ ‘ചാകര, കടപ്പുറത്തിനി ഉത്സവമായി.. ചാകര തെരപ്പുറത്തിനി മത്സരമായ്’ എന്ന ഗാനശകലം പശ്ചാത്തലത്തില്‍ കേള്‍ക്കാം.

അടുത്തു നില്‍ക്കുന്നയാള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അനുസരിച്ചാണ് അമൃത വലയെറിയുന്നത്. എല്ലാവര്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍ എന്ന ക്യാപ്ഷനും അമൃത കൊടുത്തിട്ടുണ്ട്. 2007 ല്‍ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃതയെ പ്രേക്ഷകര്‍ അറിഞ്ഞത്, പിന്നീട് നടന്‍ ബാലയെ വിവാഹം കഴിച്ചതായിരുന്നു വാര്‍ത്ത. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സഹോദരി അഭിരാമിയും മാതാപിതാക്കളുമാണ് തന്നെ തിരികെ സംഗീതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് അമൃത പറഞ്ഞിട്ടുണ്ട്.

അതിനു ശേഷം നിരവധി സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പാടി, സംഗീതം നല്‍കുകയും ചെയ്തു. സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7 ല്‍ സെലിബ്രിറ്റി റേഡിയോ ജോക്കിയായി. സഹോദരിയ്‌ക്കൊപ്പം അമൃതംഗമയ എന്ന സംഗീത ബാന്‍ഡ് തുടങ്ങിയതിനു ശേഷമാണ് അമൃത സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News