29 C
Kottayam
Thursday, September 12, 2024

നടക്കുന്നത് കടുത്ത സൈബർ ആക്രമണം; പ്രതികരിച്ച് രേഷ്മ സെബാസ്റ്റ്യൻ

Must read

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെട്ട് നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരാതി നല്‍കുമെന്ന് മലയാളി ഇൻഫ്ലുവൻസര്‍ രേഷ്മ സെബാസ്റ്റ്യൻ. ധീര ജവാൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ നടക്കുന്നത് കടുത്ത സൈബറാക്രമണമാണ്. രൂക്ഷമായ ഭാഷയും അശ്ലീല കമന്റുകളുമാണ് സ്മൃതിക്കെതിരെ ഉപയോ​ഗിക്കുന്നത്. 

കെ അഹമ്മദ് എന്ന ഐഡിയിൽ നിന്നുള്ള അശ്ലീല പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.  സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. ഇതിനിടെയാണ് സ്മൃതിയാണെന്ന് തെറ്റിദ്ധരിച്ച് രേഷ്മയുടെ ചിത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. 

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്നൊക്കെ കുറിച്ച് പ്രചരിപ്പിക്കുന്നത് രേഷ്മയുടെ ചിത്രങ്ങളാണ്. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണെന്നും രേഷ്മ ഇൻസ്റ്റയിലൂടെ വ്യക്തമാക്കി. 

‘‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക‘‘ – എന്നാണ് രേഷ്മ പോസ്റ്റ് ചെയ്തത്. അതേസമയം, സ്മൃതി കീർത്തിചക്ര ഏറ്റുവാങ്ങുന്ന ചിത്രത്തിന് നേരെയാണ് വ്യാപകമായ സൈബർ ആക്രമണമുണ്ടായത്.

സാമൂഹികമാധ്യമത്തിൽ അധിക്ഷേപ പരാമർശം വ്യാപകമായി പ്രചരിച്ചതോടെയാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. സ്മൃതിക്കെതികെ അൻഷുമാന്റെ മാതാപിതാക്കൾ രം​ഗത്തെത്തിയിരുന്നു. മകന് ലഭിച്ച പുരസ്കാരമടക്കം, എല്ലാ സാധനങ്ങളും സ്മൃതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നായിരുന്നു ഇവരുടെ ആരോപണം. 

2023 ഫെബ്രുവരിയിലായിരുന്നു അൻഷുമാനും സ്മൃതിയും വിവാഹിതരായത്. എട്ട് വർഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. മാസങ്ങൾക്കിപ്പുറം ജൂലൈയിൽ അൻഷുമാൻ വീരമ്യുതി വരിച്ചതോടെ സ്മൃതി വിധവയായി. നോയിഡയിൽ താമസിച്ചിരുന്ന സ്മ‍ൃതി, അൻഷുമാന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ ഗുർദാസ്‌പൂറിലേക്ക് മടങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, ഉരുൾപൊട്ടലിന് പിന്നാലെ ഇടിത്തീ പോലെ അപകടം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന്...

പീഡനക്കേസ്: ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡനക്കേസിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.'ബ്രോ ഡാഡി' ഹൈദരാബാദിൽ...

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം...

Popular this week