29.7 C
Kottayam
Saturday, June 13, 2026

രാജ്യസഭയില്‍ കൂപ്പുകുത്തി ബിജെപി,ഭൂരിപക്ഷത്തിന് 12 സീറ്റ് കുറവ്; ഇന്ത്യ മുന്നണിയുടെ നേട്ടം ഇങ്ങനെ

Must read

ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗസംഖ്യയില്‍ ബിജെപി വന്‍ തിരിച്ചടി. നാല് പേരുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് അംഗനില കുറഞ്ഞിരിക്കുന്നത്. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി, എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കിയത് ഇവര്‍ മോദി സര്‍ക്കാരിനൊപ്പം നിന്നിരുന്ന നോമിനേറ്റഡ് അംഗങ്ങളാണ്.

അതേസമയം ബിജെപിയുടെ രാജ്യസഭയിലെ അംഗനില ഇതോടെ 86 ആയി വീണിരിക്കുകയാണ്. എന്‍ഡിഎയ്ക്ക് 101 സീറ്റുകളുമാണ് ഉള്ളത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയ്ക്ക് 113 സീറ്റ് ആവശ്യമാണ്. അതായത് 4 പേര്‍ കാലാവധി പൂര്‍ത്തിയായതോടെ എന്‍ഡിഎ ഭൂരിപക്ഷത്തിന് 12 സീറ്റ് പിന്നിലാണ്.

നിലവില്‍ രാജ്യസഭയില്‍ 225 സീറ്റുകളാണ് ഉള്ളത്. അതേസമയം ഇന്ത്യ സഖ്യത്തിന് 87 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. കോണ്‍ഗ്രസിന് മാത്രമായി 26 സീറ്റുകളാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് പതിമൂന്ന് സീറ്റും, ആംആദ്മി പാര്‍ട്ടിയും ഡിഎംകെയ്ക്കും പത്ത് സീറ്റുകള്‍ വീതവുമാണ് ഉള്ളത്. ബിുജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ലാത്തവര്‍ക്കാണ് ബാക്കിയുള്ള സീറ്റുകള്‍.

കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അടക്കമുള്ളവര്‍ ഇതില്‍ വരും. അതുപോലെ നോമിനേറ്റഡ് എംപിമാരും സ്വതന്ത്രരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയോ സഖ്യത്തിന്റെയോ ഭാഗമല്ല. അതേസമയം അംഗസംഖ്യ വീണ്ടും കുറഞ്ഞതോടെ ബിജെപിയും എന്‍ഡിഎയും ശരിക്കും എതിരാളികളുടെ സഹായമില്ലാതെ ബില്ലുകള്‍ പാസാക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്.

- Advertisement -

എന്‍ഡിഎ ഇതര കക്ഷികളുടെ സഹായമില്ലാതെ ഇനി നിര്‍ണായക ബില്ലുകളൊന്നും പാസാക്കാന്‍ ബിജെപിക്ക് സാധിക്കും. അണ്ണാഡിഎംകെ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം ഇനി നിര്‍ണായക സമയത്ത് പിന്തുണ വേണ്ടി വരും. 15 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. എന്നാല്‍ നിലവിലെ അംഗസംഖ്യ പരിഗണിക്കുമ്പോള്‍ 13 സീറ്റുകള്‍ മാത്രം മതി ബിജെപിക്ക്.

- Advertisement -

വൈഎസ്ആര്‍ കോണ്‍ഗ്രസിന് 11 സീറ്റുകളാണ് രാജ്യസഭയില്‍ ഉള്ളത്. അണ്ണാഡിഎംകെയ്ക്ക് 4 അംഗങ്ങളുമുണ്ട്. ഇവര്‍ രണ്ടുപേരും നിര്‍ണായക ബില്ലുകള്‍ പലതും പാസാക്കാന്‍ രാജ്യസഭയില്‍ ബിജെപിയെ സഹായിച്ചവരാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്കുമായി സഖ്യം വിട്ട ശേഷം ബിജെപിക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത്.

വിഷയാധിഷ്ഠിത പിന്തുണ ഇനിയും മോദി സര്‍ക്കാരിന് നല്‍കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി നേരത്തെ അറിയിച്ചതാണ്. അതുകൊണ്ട് 11 വോട്ടുകള്‍ മോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഉറപ്പാണ്. എന്നാല്‍ ബിജു ജനതാദള്‍ ഇനി ബിജെപിക്ക് പിന്തുണ നല്‍കില്ല. ഇവര്‍ പ്രതിപക്ഷത്തിനൊപ്പമുണ്ടാവും. ഒന്‍പത് രാജ്യസഭാ എംപിമാര്‍ അവര്‍ക്കുണ്ട്.

ബിആര്‍എസിന് നാല് എംപിമാരുണ്ട്. അവരും ബിജെപിയെ പിന്തുണച്ചേക്കില്ല. അണ്ണാഡിഎംകെ ബിജെപിയെ പിന്തുണച്ചില്ലെങ്കില്‍ ബിജെപിക്ക് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണ രാജ്യസഭയില്‍ ആവശ്യമായി വരും. 12 അംഗങ്ങള്‍ അത്തരത്തിലുണ്ട്. ഇവര്‍ക്ക് രാഷ്ട്രീയമില്ല. പക്ഷേ ബിജെപിയെ ഇവര്‍ പിന്തുണയ്ക്കും. അതുപോലെ സ്വതന്ത്രരുടെ പിന്തുണയും വേണ്ടി വരും.

- Advertisement -

20 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവ് വരുന്നത്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള സീറ്റുകളാണ്. അസം, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുണ്ട്. ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് കാലാവധി കഴിയുന്ന സീറ്റുകള്‍. ഇതില്‍ ഏഴെണ്ണം വിജയിക്കാന്‍ ബിജെപിക്ക് സാധിക്കും.

അസം, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ത്രിപുര, എന്നിവിടങ്ങളില്‍ വിജയ സാധ്യതയുള്ളത്. മഹാരാഷ്ട്രയില്‍ ചാഞ്ചാട്ടമുണ്ടായില്ലെങ്കില്‍ രണ്ട് സീറ്റുകള്‍ കൂടി ജയിക്കാനാവും. ഇതെല്ലാം വിജയിക്കുകയും, നോമിനേറ്റഡ് അംഗങ്ങള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ എന്നിവയും കൂടി ചേരുമ്പോള്‍ ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാന്‍ സാധിക്കും.

പക്ഷേ ഇന്ത്യക്ക് എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുന്നവരെ ഒപ്പം നിര്‍ത്താനാവും. കെസിആര്‍, നവീന്‍ പട്‌നായിക്ക് എന്നിവര്‍ എളുപ്പത്തില്‍ ഇന്ത്യ സഖ്യത്തിലെത്തും. ജഗനെ മാത്രമാണ് അനുനയിപ്പിക്കേണ്ടതുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week