24.5 C
Kottayam
Friday, June 5, 2026

വിവാഹത്തിനായി പഞ്ചായത്ത് അംഗത്തെ സമീപിച്ചത് പിഎച്ച്ഡി വിദ്യാര്‍ത്ഥിയെന്ന വ്യാജേന; അമ്മയെന്ന് അവകാശപ്പെട്ട് ഫോണില്‍ വിളിച്ചത് മറ്റൊരു സ്ത്രീ; ഒരു ഡസണ്‍ വിവാഹം കഴിച്ച രേഷ്മയ്ക്ക് പിന്നില്‍ കൂടുതല്‍ ആളുകള്‍

Must read

തിരുവനന്തപുരം: കല്യാണ തട്ടിപ്പുകാരി രേഷ്മ പുതിയ വിവാഹത്തിനായി തിരുവനന്തപുരത്ത് എത്തിയത് സംസ്കൃത പിഎച്ച്ഡി വിദ്യാർത്ഥിയെന്ന വ്യാജേന. പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതിയുടെ പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇനിയും നാലോളം വിവാഹങ്ങൾ രേഷ്മ നിശ്ചയിച്ചിരുന്നതായാണ് സൂചന. വിവാഹപരസ്യം നൽകി നിരവധി പേരെ വിവാഹം കഴിച്ച് വഞ്ചിച്ച രേഷ്മ ഇപ്പോൾ അഴിക്കുള്ളിലാണ്.

മാട്രിമോണിയില്‍ വിവാഹപരസ്യം നല്‍കി വിവാഹ ശേഷം മുങ്ങുകയാണ് രേഷ്മയുടെ രീതി. രേഷ്മയുടെ അമ്മയാണെന്ന് അവകാശപ്പെട്ട് മറ്റൊരു സ്ത്രീ പരാതിക്കാരനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. വിശദമായ ചോദ്യം ചെയ്യലിൽ ശേഷം മാത്രമേ തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികൾ ആയിട്ടുണ്ടോ എന്ന കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരികയുള്ളു.

- Advertisement -

- Advertisement -

എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മയ്‌ക്കെതിരെ പോലീസ് വിശദ അന്വേഷണം നടത്തും. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്.

- Advertisement -

പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ നല്‍കി. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച് കണ്ടുമുട്ടി. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് ശേഷം അമ്മ വീണ്ടും വിളിച്ചു.

സഹോദരിയും ഫോണില്‍ സംസാരിച്ചു. കല്യാണത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് സിപിഎം നേതാവിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ യുവാവ് രണ്ടും കല്‍പ്പിച്ച് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. രേഷ്മയുടെ നമ്പര്‍ ഇദ്ദേഹത്തിന് കൈമാറുകയും തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിര്‍പ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി ചേട്ടന്റെ വീട്ടില്‍ താമസിപ്പിച്ചു.

ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്ത് നടത്തിയ പരിശോധനയില്‍ മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തു.

ഇതാണ് നിര്‍ണ്ണായകമായത്. കേരളാ വെഡിംഗ് എന്ന മാട്രിമോണിയല്‍ സൈറ്റിലാണ് വിവാഹത്തിനായി പഞ്ചായത്ത് അംഗം പ്രൊഫൈല്‍ ഉണ്ടാക്കിയത്. മേയ് 29നാണ് പ്രൊഫൈല്‍ കണ്ട് അമ്മയാണെന്ന് പറഞ്ഞ് വിളി വന്നത്. ഇതും രേഷ്മയായിരുന്നു. അതിന് ശേഷം മകളായി മാറി. പിന്നെ തുരുതുരാ മെസേജുകള്‍ അയച്ചു. ഈ മെസേജുകളിലാണ് സിപിഎം യുവ നേതാവ് വീണത്.

ഒരാഴ്ച കൊണ്ടു തന്നെ വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി. അഞ്ചാം തീയതി ചേട്ടന്റെ വീട്ടില്‍ രേഷ്മയെ കൊണ്ടു വന്നു താമസിപ്പിച്ചു. ആറിന് ആര്യനാട് ആതിര ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്താനും തീരുമാനിച്ചു. പ്രതിയ്ക്ക് സാരിയും വാങ്ങി.

താലിയും മാലയും അടക്കം എല്ലാം സഖാവ് ഒരുക്കി. ഇതിനെല്ലാമായി ഏഴരലക്ഷം രൂപയും മുടക്കി. അങ്ങനെ ഇരിക്കെയാണ് രേഷ്മയുടെ ബാഗ് പരിശോധിച്ചതും തട്ടിപ്പ് കണ്ടെത്തിയതും. രാഷ്ട്രീയ പ്രവര്‍ത്തന തിരക്കിനിടെ പഞ്ചായത്ത് അംഗത്തിന്റെ വിവാഹം നീണ്ടു പോയിരുന്നു. ഇതിനിടെയാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും സമ്മര്‍ദ്ദം കാരണം വിവാഹത്തിന് തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week