പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് ബ്ലോക്ക് പഞ്ചായത്തംഗം വരൻ

കോന്നി:സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരൻ. രണ്ടുപേരും ഒരേപാർട്ടിക്കാർ. ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ.

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറായ രേഷ്മ മറിയം റോയിയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷൻ അംഗമായ വർഗീസ് ബേബിയുമാണ് വിവാഹിതരാകുന്നത്. ഡിസംബർ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ.

ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാൽ, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സി.പി.എം. അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗവും വർഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News