ഏറ്റവും പ്രായകുറഞ്ഞ സ്ഥാനാര്‍ത്ഥി ഇനി പഞ്ചായത്ത് പ്രസിഡണ്ട്‌,‌രേഷ്മ മറിയം റോയിയെ പ്രസിഡണ്ടാക്കാന്‍ സി.പി.എം

പത്തനംതിട്ട :21 വയസുകാരി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി നിശ്ചയിച്ചതിനു പിന്നാലെ സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന അഭിനന്ദനങ്ങളുടെ ഊര്‍ജ്ജത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ ഭരണചക്രം തിരിയ്ക്കുന്നതിന് യുവരക്തങ്ങളെ നിയോഗിച്ച് സി.പി.എം.പത്തനംതിട്ട ജില്ലയിലെഅരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയെയാണ് നിശ്ചയിച്ചിരിക്കുന്നത്.

തദ്ദേശതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ്. 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മയാകും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്ന ആര്യയ്ക്ക് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News