24.7 C
Kottayam
Wednesday, September 4, 2024

അർജുനായി കൈകോർത്ത് നാട്; രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു,കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക്‌, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി

Must read

ബെംഗലൂരു:കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻകനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു.ഉത്തരകന്നടയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഉച്ചയോടെ നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തി. ഡൈവർമാരുടെ വിദഗ്ധസംഘം ആണ് എത്തിയത്. വെള്ളത്തിനടിയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടോ എന്നറിയാൻ പുഴയിൽ ഡൈവർമാരെ നിയോഗിക്കാൻ കാർവാറിലെ നേവൽബേസിന്‍റെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് നാവിക സേന ഡൈവിങ് സംഘം സ്ഥലത്ത് എത്തിയത്. വെള്ളത്തിൽ നേരിട്ട് ഇറങ്ങാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. റബ്ബർ ട്യൂബ് ബോട്ടുകളാണ് നിലവിലുള്ളത്. ഗംഗാവലിപ്പുഴയിൽ നല്ല ഒഴുക്കുണ്ട്. അത് മുറിച്ചു കടക്കാൻ പറ്റിയ ബോട്ടുകൾ ഉടൻ എത്തിക്കും. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിക്കും. 

അപകടം നടന്ന് നാലാം ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്ന് അര്‍ജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചു.നാവിക സേന ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,അര്‍ജുനെ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. കർണാടകയിലെ ഷിരൂരിൽ  ദേശീയപാതയിലാണ്  കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നതെന്നും കേരളത്തിലെ സർക്കാരും ഞാനും അറിഞ്ഞത് ഇന്നാണെന്നും മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു.


കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചു.ചെറിയ മണ്ണിടിച്ചിൽ അല്ല, വലിയ മണ്ണിടിച്ചിൽ ആണ്. വെള്ളത്തിനിടയിൽ ആണങ്കിൽ ജി പി എസ് കിട്ടില്ല. ലോറി മണ്ണിനടയിൽ ആകാനാണ് സാധ്യത.
വാഹനത്തിൻ്റെ നമ്പർ ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.ഗതാഗത കമീഷണറേറ്റിൽ നിന്നും നേരത്തെ എന്തെങ്കിലും അറിവ് ലഭിച്ചതായി പറഞ്ഞിട്ടില്ല. നേരത്തെ വിവരം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷിക്കാം. വലിയ രീതിയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. കാസർകോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്.

വെള്ളത്തിലേക്ക് മറ്റ് വണ്ടികൾ നദിയിലേക്ക് പോയിട്ടുണ്ട്.അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നറിയില്ലെന്നാണ് കളക്ടർ പറയുന്നത്. അർജുൻ്റെ കുടുംബവുമായും അവിടെ പോയ ആളുമായും സംസാരിച്ചു.രണ്ട് ദിവസം മുമ്പ് തന്നെ മണ്ണിടിച്ചിൽ ഉണ്ടായ കാര്യം കർണാടക സർക്കാരിന് അറിയാമായിരുന്നു.അതിൽ മലയാളികൾ ഉൾപ്പെട്ട കാര്യമൊന്നും കർണാടക സർക്കാർ അറിയിച്ചിട്ടില്ല.രാഷ്ട്രീയ ഇടപെടലിന് വേണ്ടി പിസി വിഷ്ണുനഥ് എംഎല്‍എയെ കൊണ്ടും വിളിപ്പിച്ചിട്ടുണ്ട്.കർണാടക സ്വദേശികളായ മൂന്നു പേർ മരിച്ചുവെന്ന് വിവരം കളക്ടർ പറഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ലഭ്യമാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

മണ്ണിടിച്ചിൽ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുന്നതായി കർണാടക സർക്കാർ കേരളത്തെ അറിയിച്ചു.രക്ഷാപ്രവർത്തനം വേഗം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഗതാഗത മന്ത്രി നന്നായി സഹകരിക്കുന്നുണ്ട്.ഒരു വശത്ത് കൂടി മാത്രമേ സംഭവ സ്ഥലത്ത് പോകാൻ കഴിയു.അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയുമായി സംസാരിച്ചു.നിലവിൽ ഒരു ടാങ്കർ ലോറിയും കാറും അപകട സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികാതിക്രമം നടത്തിയെന്ന് യുവനടിയുടെ പരാതി; നടന്‍ അലൻസിയറിനെതിരെ കേസ്

തിരുവനന്തപുരം: നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ്...

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം;2 മരണം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജന്‍സി ഓഫീസിൽ വൻതീപ്പിടിത്തം. രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍...

നരഭോജി ചെന്നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേർ, 5 വയസുകാരിയ്ക്കു നേരെയും ആക്രമണം

ലക്നൗ: യുപിയിൽ വീണ്ടും നരഭോജി ചെന്നായ ആക്രമണത്തിൽ 5 വയസ്സുകാരിയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെൺകുട്ടിയെ ആക്രമിച്ചത്. ബഹ്റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. ഒന്നര മാസത്തിനിടയിൽ...

ചേർത്തലയിലെ കുഞ്ഞിന്‍റെ കൊലപാതകം: മൃതദേഹം ഒളിപ്പിച്ചത് ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ; പരിശോധന

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ...

മണിപ്പൂരിൽ വെടിവെയ്പ്പും സ്‌ഫോടനവും; സ്ത്രീ ഉൾപ്പെടെ രണ്ടുമരണം, 10 പേർക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസ്സുകാരിയായ മകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പോലീസുകാരും ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറും ഇക്കൂട്ടത്തിലുണ്ട്. ഇംഫാലിലെ...

Popular this week