28.2 C
Kottayam
Friday, June 5, 2026

സഹജീവികള്‍ക്ക് താങ്ങാവാന്‍ നമുക്ക് കൈകോര്‍ത്ത് മുന്നോട്ട് പോകാം,മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

Must read

കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ.

സംസ്ഥാനത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നില്ല. അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്. പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാടിന്റെ രക്ഷാസൈന്യം ആയി സ്വയം മാറാന്‍ കഴിയുന്ന പുതിയ തലമുറ അവിടങ്ങളില്‍ ഉണ്ട്. വൈദ്യശാസ്ത്രം ഏത് ധാരയില്‍ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരും ഒന്നിച്ച്, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളില്‍നിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികള്‍ക്ക് താങ്ങാവാന്‍ നമുക്ക് കൈകോര്‍ത്ത് മുന്നോട്ട് പോകാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week