കൊച്ചി: ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വീഡിയോകൾ പ്രചരിക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രേണു സുധി രംഗത്തെത്തി. താൻ സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി നടത്തിയ ലൈവ് വീഡിയോയുടെ സ്ക്രീൻഷോട്ടുകളാണ് ആരോ മനഃപൂർവ്വം പ്രചരിപ്പിക്കുന്നതെന്ന് രേണു വെളിപ്പെടുത്തി. ഇത് ആർക്കെങ്കിലും വ്യക്തിപരമായി അയച്ചുകൊടുത്ത വീഡിയോ അല്ലെന്നും സബ്‌സ്‌ക്രിപ്ഷനിൽ കയറി വീഡിയോ കണ്ട് ആസ്വദിച്ച ശേഷം പുറത്തുവിടുന്നവർ മര്യാദയില്ലാത്തവരാണെന്നും രേണു കുറ്റപ്പെടുത്തി. താൻ ഇനിയും ലൈവിൽ വരുമെന്നും ഇത്തരം പ്രചരണങ്ങൾ കണ്ട് പിന്മാറില്ലെന്നും അവർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം തന്റെ ചുണ്ട് പൊട്ടിയത് ലൈവിൽ കാണിച്ചു തന്നതാണെന്നും രേണു വിശദീകരിച്ചു.
സബ്‌സ്‌ക്രിപ്ഷൻ കണ്ടന്റുകൾ പുറത്തായതോടെ രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന രീതിയിലുള്ള വീഡിയോകളാണ് രേണു പങ്കുവെക്കുന്നതെന്ന് വിമർശകർ ഒന്നടങ്കം ആരോപിക്കുന്നു. ഇതിനു മുൻപും രേണുവിന്റെ സബ്‌സ്‌ക്രിപ്ഷൻ വീഡിയോകൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇത്രയും പേർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും എന്നാൽ അവരിൽ ചിലർ കണ്ടന്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് രേണുവിന്റെ വാദം. വിമർശനങ്ങൾ ശക്തമാകുമ്പോഴും തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന സൂചനയാണ് രേണു നൽകുന്നത്.
ഇൻസ്റ്റഗ്രാമിൽ ഏകദേശം രണ്ടായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് രേണു സുധിക്കുള്ളത്. സബ്‌സ്‌ക്രിപ്ഷൻ ചാർജായി ഒരാളിൽ നിന്ന് 180 രൂപയാണ് ഇവർ ഈടാക്കുന്നത്. പ്രതിമാസം ഏകദേശം നാല് ലക്ഷം രൂപയോളം ഈ കണ്ടന്റുകളിലൂടെ രേണു സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുമാനം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിക്കുന്നു എന്നാണ് ഇവർക്കെതിരെ ഉയരുന്ന പ്രധാന പരാതി. വീഡിയോ വൈറലായതോടെ സൈബർ ഇടങ്ങളിൽ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
Renu Sudhi has responded strongly after her Instagram subscription videos were leaked online. She clarified that the footage being circulated is a screenshot from her recent live session for subscribers and was not personally sent to anyone. Despite facing severe criticism for the nature of her content, Renu stated that she would continue to go live and blamed those who leak the videos after subscribing to them


