23.9 C
Kottayam
Thursday, June 4, 2026

രേണു സുധിയുടെ വീട്ടില്‍ സംഭവിച്ചത്‌? വെളിപ്പെടുത്തലുമായി വീട് നിര്‍മ്മാതാക്കള്‍

Must read

കൊച്ചി: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മക്കൾക്ക് കെഎച്ച്ഇഡിസി എന്ന കൂട്ടായ്മ വീട് വച്ചുകൊടുത്തിരുന്നു. വാടക വീട്ടിൽ നിന്ന് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ വീടിന് ചോർച്ചയുണ്ടെന്ന് സുധിയുടെ ഭാര്യ രേണു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് കെഎച്ച്ഇഡിസി സ്ഥാപകനും വീടുവച്ചുനൽകാൻ നേതൃത്വം വഹിച്ചവരിലൊരാളുമായ ഫിറോസ്.

“രേണുവിന്റെ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടം തോന്നി. വളരെ മികച്ച കെട്ടുറപ്പിൽ പണിത വീടാണ്. ഇനി ആർക്കും വീട് നൽകാൻ ഞങ്ങളില്ല. ഇത്രയധികം സങ്കടപ്പെട്ട മറ്റൊരു ദിവസമുണ്ടായിട്ടില്ല. രേണുവിനോട് ഈ ചോദ്യങ്ങൾ ചോദിച്ചതിനും അതിന് ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ മോശക്കാരാക്കിയതിനും ഒരുപാട് നന്ദി.

- Advertisement -

- Advertisement -


പച്ചക്കള്ളമാണ് രേണു പറയുന്നത്. ആ വീട് ചോരുന്നില്ലെന്ന് നൂറല്ല, ഇരുന്നൂറ് ശതമാനം ഉറപ്പ്. സുധിയുടെ മക്കളുടെ പേരിലാണ് വീട് നിർമിച്ചത്. വീടിന്റെ ഫ്രണ്ട് എലിവേഷൻ നോക്കിക്കഴിഞ്ഞാൽ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെയൊരു ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോൾ അതുവഴി വെള്ളം ചാറ്റൽ അടിച്ച് അകത്ത് കയറും. അത് അംഗീകരിക്കുന്നു. അതിനെയാണ് ഇവർ ഇങ്ങനെ മോശമായി പറയുന്നത്.

- Advertisement -

എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരോ വീട് നൽകാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കൾക്കും നൽകിയത്. സാധാരണ വീട് മാത്രമാണ് നൽകുന്നത്. എന്നാൽ ഈ വീട്ടിൽ ഫർണിച്ചറും ടിവിയും വാട്ടർ ഫിൽട്ടറുമൊക്കെ നൽകാൻ സാധിച്ചു. അതിന് ഒരുപാടുപേർ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്തുനിന്നും വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്.


സഹായിക്കാൻ കാശില്ലാത്തതിനാൽ അവിടെ വന്ന് വീടിന്റെ പണി ചെയ്ത് കൂലി വാങ്ങാതെ പോയവരുണ്ട്. അഞ്ചും പത്തും ദിവസം പണിയെടുത്താണ് അവർ പോയത്. അവർക്കെല്ലാം വിഷമം ഉണ്ടാക്കുന്ന വീഡിയോയാണ് ഇന്നലെ മുതൽ പ്രചരിക്കുന്നത്. നല്ല കാര്യങ്ങൾ ചെയ്താലും ഒന്നുമല്ലാതെ പോകുന്ന അവസ്ഥയാണ്.


വീട് നിർമാണം കഴിഞ്ഞതിനുശേഷം ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണമെന്ന് പറഞ്ഞ് അവർ വിളിച്ചിരുന്നു. ഫണ്ട് തികയാതെയാണ് വീട് നിർമാണം പൂർത്തിയാക്കിയത്. ഇനി വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ യൂട്യൂബേഴ്സിനെ വിളിച്ച് ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കിത്തന്നാൽ നിങ്ങൾക്കാണ് നാണക്കേടെന്ന് ഭീഷണിയുടെ സ്വരത്തിലാണ് രേണു പറഞ്ഞത്.

അന്നെന്റെ കൈയിൽ പണമില്ലായിരുന്നു. അതിനാൽ നിങ്ങൾ ആരെയെങ്കിലുംവച്ച് ചെയ്‌തോളൂവെന്ന് ഞാൻ പറഞ്ഞു. വീടുകേറി താമസത്തിന് ഞങ്ങൾ പോയെങ്കിലും ഭക്ഷണം തികയില്ലെന്ന് കരുതി ഞങ്ങൾ ആരും ഭക്ഷണം കഴിച്ചില്ല. മാ എന്ന സംഘടന ഒരു ലക്ഷം രൂപ തന്നിരുന്നു. അതുവച്ചാണ് ആ പരിപാടിയുടെ തുക കണ്ടെത്തിയത്.

വീട് കൊടുത്തത് ഒരു കടപ്പാടായിട്ട് അവരെക്കൊണ്ട് നടപ്പിക്കരുതെന്ന് ഉണ്ടായിരുന്നു. ലൂബേഴ്സിന്റെ ഉള്ളിൽ കൂടി ചാറ്റൽ അടിക്കുന്നെന്ന് പറഞ്ഞപ്പോൾ 5000 രൂപ മുടക്കിയാൽ അവിടെ ഗ്ലാസ് ഇടാനാകുമെന്ന് ഞാൻ പറഞ്ഞു. ഒരു ക്ലോക്ക് ഫിക്സ് ചെയ്തത് താഴെ വീണാൽ ഉടൻ വിളിച്ച് ശരിയാക്കുക്കൊടുക്കാൻ പറയും. മോട്ടോർ കത്തിയിട്ട് അതും ശരിയാക്കിക്കൊടുക്കാൻ പറഞ്ഞു. ബൾബ് പോയാലോ ഫ്യൂസ് പോയാലോ ഞങ്ങളെ വിളിക്കും. വീട് തന്നു, അതിന്റെ മെയിന്റനൻസ് കൂടി വേണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് ചോദിച്ചിരുന്നു. അതിനുശേഷം അവർ ഇങ്ങനെയൊരു വീഡിയോ ചെയ്ത് ഞങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനാക്കുമെന്ന് കരുതിയില്ല. ഇതോടുകൂടി ഈ പരിപാടി നിർത്തി.”- അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week