23.9 C
Kottayam
Thursday, June 4, 2026

ബെഗളൂരുവില്‍ നിന്നും കൊച്ചി,മുംബൈയിലെത്തിയശേഷം ടൂറിസ്റ്റ് വിസയില്‍ നെയ്‌റോബി,പിന്നീട് പറന്നത് കാനഡയിലേക്ക്,ചിട്ടിതട്ടിപ്പ് ദമ്പതികളെ കണ്ടെത്തുക ദുഷ്‌കരം, ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്‌

Must read

ബംഗളൂരു: ബംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി മുങ്ങിയ മലയാളി ദമ്പതികള്‍ വിദേശത്തേക്കു കടന്നുവെന്ന് ഉറപ്പായി. ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിട്ടി ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ ടിക്കറ്റില്‍ ഇവര്‍ യാത്ര ചെയ്‌തോയെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

യാത്രാവിവരങ്ങള്‍ വിമാനക്കമ്പനി അധികൃതരോടു പോലീസ് തേടിയിട്ടുണ്ട്. കഴിഞ്ഞ് ഒന്നിന് അസുഖബാധിതനായ ആലപ്പുഴയിലുള്ള ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് ഇരുവരും ബംഗളൂരുവില്‍നിന്ന് വിട്ടത്. എന്നാല്‍, മൂന്നിനു കൊച്ചിയില്‍നിന്നു മുംബൈയിലേക്കും അവിടെനിന്നു നെയ്‌റോബിയിലേക്കും ഫ്‌ലൈറ്റില്‍ പോയെന്നാണ് സൂചനയുണ്ട്. ഇവരുടെ ഒരു മകന്‍ കാനഡയിലാണ്. കെനിയയില്‍ നിന്നും കാനഡയിലേക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്തേക്ക് പണം കടത്തിയത് എങ്ങനെ എന്നും പരിശോധിക്കുന്നുണ്ട്. തന്ത്രപരമായ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്ന് വ്യക്തമാണ്. ഇതുവരെ 489 പരാതികളാണു രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. വിദേശത്ത് ആയതിനാല്‍ ഇന്റര്‍പോള്‍ സഹായം ഇവരെ പിടികൂടാനായി പോലീസ് തേടിയേക്കും.

- Advertisement -

- Advertisement -

ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക് പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് വിമാനം കയറിയതായാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റശേഷമാണ് ഇവര്‍ മുങ്ങിയത്. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ചിട്ടിക്കമ്പനിയില്‍ ആയിരത്തോളം പേര്‍ അംഗങ്ങളായിരുന്നു. അഞ്ചുലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ പല വിഭാഗങ്ങളായി നടത്തിയിരുന്നു.

- Advertisement -

കൂടാതെ, ഫിക്‌സഡ് ഡിപ്പോസിറ്റായി തുക വാങ്ങി ദമ്പതികളുടെ ഫിനാന്‍സ് കമ്പനിയില്‍ 12 മുതല്‍ 22 ശതമാനം വരെ പലിശ നല്കുമെന്നു പറഞ്ഞ് പലരും ഉയര്‍ന്ന തുക നിക്ഷേപിച്ചിരുന്നു. 20 വര്‍ഷമായി ചിട്ടി നടത്തിവരികയായിരുന്നു ദമ്പതികള്‍. സ്വദേശമായ കുട്ടനാട് രാമങ്കരിയില്‍ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ടോമി വര്‍ഷങ്ങള്‍ക്കു മുന്‍പാണു ബെംഗളൂരുവില്‍ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

മകളുടെ ആദ്യ കുര്‍ബാനയ്ക്കായി രണ്ടുവര്‍ഷം മുന്‍പ് ദമ്പതികള്‍ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്കു സമീപമുള്ള കുടുംബവീട് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അമ്മ ടോമിയുടെ സഹോദരനൊപ്പം ചങ്ങനാശ്ശേരിയിലാണു താമസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week