24.9 C
Kottayam
Friday, June 5, 2026

ആലപ്പുഴ ജില്ലാ കളക്ടറായി കോട്ടയംകാരി രേണു രാജ് ഐ.എ.എസ്; അദീല അബ്ദുള്ള ഫിഷറീസ് ഡയറക്ടര്‍ സ്ഥാനത്തേക്ക്

Must read

ആലപ്പുഴ: എ അലക്സാണ്ടര്‍ ഐഎഎസ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോള്‍ പകരം ചുമതലയേല്‍ക്കാന്‍ ഡോ. രേണു രാജ് ഐഎഎസ് എത്തും. ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി രേണു രാജിനെ നിയമിച്ച് ഉത്തരവായി. നഗരകാര്യ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ഡോ. രേണു രാജ് കളക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് എ അലക്സാണ്ടര്‍ വിരമിക്കുന്നത്.

കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരന്‍ (റിട്ടയേഡ് ഡി.റ്റി.ഒ) രാജകുമാരന്‍ നായരുടെയും വി എം ലതയുടെയും മകളായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ മലകുന്നം ശ്രീശൈലത്തില്‍ ജനിച്ച രേണു വാഴപ്പിള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ നിന്നും പത്താം റാങ്കോടെ പത്താം തരം പരീക്ഷ പാസായി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ്. പാസായത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. അതിനിടയില്‍ 27ആം വയസ്സില്‍ ആദ്യ ചാന്‍സില്‍ തന്നെ ഐ.എ.എസ് പരീക്ഷ രണ്ടാം റാങ്കോടെ പാസായി. തൃശ്ശൂര്‍ സബ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഇവരുടെ സഹോദരിയും ഒരു ഡോക്ടറാണ്.

മൂന്നാറില്‍ സബ് കളക്റ്റര്‍ ആയ രേണു മുതിരപ്പുഴയാറിന്റെ തീരത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിനു സ്റ്റോപ് മെമ്മോ കൊടുത്തു. നേരിട്ടെത്തി പരിശോധിക്കുന്നതിനിടയില്‍ ദേവീകുളം എം.എല്‍.എ. രാജേന്ദ്രന്‍ സ്ഥലത്തെത്തുകയും കളക്ടറോട് കയര്‍ക്കുകയും അവരെ അവഹേളിക്കുകയും ചെയ്തു. അദ്ദേഹം രേണുവിനെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ സമൂഹത്തിന്റെ വിമര്‍ശനത്തിനു കാരണമായി. അതിന്റെ പേരില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ ആയി ചുമതലയേറ്റിരുന്ന അദീല അബ്ദുള്ളയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ ഐഎഎസ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദീല അബ്ദുള്ളയെ നിയമിച്ചത്.

- Advertisement -

മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാല്‍ തല്‍സ്ഥാനത്തിന്റെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവന്‍മാര്‍ക്കാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

- Advertisement -

തൃശ്ശൂര്‍ ജില്ലാ വികസന കമ്മീഷണറായ അരുണ്‍ കെ വിജയനെ നഗരകാര്യ ഡയറക്റായും സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ഡോ. രേണു രാജ് ആലപ്പുഴ കളക്ടറായതോടെയാണ് അരുണിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week