കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയാണ് രഞ്‍ജിനി ഹരിദാസ്. നടിയെന്ന നിലയിലും രഞ്‍ജിനി ഹരിദാസ് ശ്രദ്ധേയയായിട്ടുണ്ട്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ രഞ്‍ജിനി ഹരിദാസിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
രഞ്‍ജിനി ഹരിദാസ് ആരാധകരുമായി സംഭാഷണം നടത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം പുതിയ ലുക്കുമായി എത്തി. മൊട്ടയടിച്ചിട്ടുള്ള ഫോട്ടോയാണ് രഞ്‍ജിനി ഹരിദാസ് പങ്കുവെച്ചത്. രഞ്‍ജിനി ഹരിദാസ് ശരിക്കും മൊട്ടയടിച്ചോയെന്ന സംശയത്തിലാണ് ആരാധകര്‍.
എനിക്ക് അൽപ്പം ബോറടിച്ചതായി തോന്നുന്നുവെന്നാണ് രഞ്‍ജിനി ഹരിദാസ് എഴുതിയിരിക്കുന്നത്.എൻട്രി എന്ന സിനിമയില്‍ രഞ്‍ജിനി ഹരിദാസ് നായികയായി അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News