‘ഇനി കീറിയ ജീന്‍സ് ധരിക്കില്ല… നമ്മുടെ സംസ്‌കാരത്തില്‍ അതൊരു ദുശ്ശകുനമാണെന്ന് ഇപ്പോഴാണ് മനസിലായത്’; രഞ്ജിനി ഹരിദാസ്

പെണ്‍കുട്ടികളും സ്ത്രീകളും ‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്നത് പശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് നടി രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴി രംഗത്തെത്തി.

‘റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയത് ഇപ്പോഴാണ്.’ എന്നാണ് രഞ്ജിനി തന്റെ സോഷ്യല്‍ മീഡിയല്‍ കുറിച്ചത്. അതുകൂടാതെ രഞ്ജിനി ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ധരിച്ച് കസേരയിലിരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News