26.8 C
Kottayam
Wednesday, May 8, 2024

സഞ്ജു കളിയ്ക്കും,രഞ്ജി ട്രോഫിയില്‍ കേരളം യു.പിയെ നേരിടും

Must read

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. കേരളം ആദ്യ മത്സരത്തിൽ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും. വാശിയേറിയ മത്സരമാണ് ആലപ്പുഴയില്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണാണ് കേരള ടീമിന്‍റെ നായകൻ. ഉത്തര്‍പ്രദേശ് നിരയിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗ്, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഉൾപ്പടെയുളളവരും ഉണ്ട്.

രാവിലെ 9നാണ് മത്സരം തുടങ്ങുക. ആലപ്പുഴ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് വേദിയാവുന്നത്. ബിസിസിഐയുടെ ക്യൂറേറ്റര്‍ കഴിഞ്ഞദിവസം ഗ്രൗണ്ടിലെത്തി പിച്ചും മറ്റു സൗകര്യങ്ങളും പരിശോധിച്ചിരുന്നു.

മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. മികച്ച ടീമാണ് ഉത്തര്‍പ്രദേശ് എന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹന്‍ പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജുവിനെ പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ താന്‍ സജ്ജനെന്നും രോഹന്‍ വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തിൽ ഹോംഗ്രൗണ്ടിൽ കളിക്കുന്നത് കേരള ടീമിന് ഗുണം ചെയ്യുമെന്ന് മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. രണ്ട് ടീമും മികച്ചതാണെന്നും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായും സച്ചിൻ മത്സരത്തിന് മുന്നോടിയായി പറ‍ഞ്ഞു.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍).  

ഒഫീഷ്യല്‍സ്: നാസിര്‍ മച്ചാന്‍ (ഒബ്സെര്‍വര്‍), എം വെങ്കടരാമണ (ഹെഡ് കോച്ച്), എം. രാജഗോപാല്‍ (അസിറ്റന്റ് കോച്ച്), വൈശാഖ് കൃഷ്ണ (ട്രെയ്നര്‍), ആര്‍ എസ് ഉണ്ണികൃഷ്ണ (ഫിസിയോ), വാസുദേവന്‍ ഇരുശന്‍ (വീഡിയോ അനലിസ്റ്റ്), എന്‍ ജോസ് (ടീം മസാജര്‍).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week