28.8 C
Kottayam
Thursday, June 4, 2026

സത്യത്തില്‍ എനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു; ചാപ്പ കുരിശിലെ ലിപ് ലോക്കിനെ കുറിച്ച് രമ്യാ നമ്പീശന്‍

Must read

ആനചന്തം എന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രമ്യാ നമ്പീശന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുമായ ധാരാളം വേഷങ്ങള്‍ ചെയ്തു. 2011 ല്‍ സമീര്‍ താഹിറിന്റെ സംവിധായനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ലൈഫിലെ തന്നെ ആദ്യ ലിപ് ലോക്ക് ആയിരുന്നു അതെന്നാണ് രമ്യ തുറന്ന് പറഞ്ഞിരിക്കുന്നത്. അത് തനിക്ക് ചെയ്യാനറിയില്ലായിരുന്നെന്നും അതിനാല്‍ ചില സിനിമകള്‍ കണ്ടു മനസിലാക്കിയെന്നും രമ്യ പറയുന്നു.

രമ്യയുടെ വാക്കുകള്‍ ഇങനെ

‘സത്യത്തില്‍ ലിപ് ലോക്ക് എന്നത് എനിക്ക് ചെയ്യാനറിയില്ലായിരുന്നു. അതിനു മുമ്പ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചാപ്പാ കുരിശിലേതായിരുന്നു എന്റെ ആദ്യ ലിപ് ലോക്ക്. ഇത് പറഞ്ഞാല്‍ ആരു വിശ്വസിക്കില്ല. സമീറിത് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് എനിക്ക് അറിയില്ല എന്ന്. അതിനാല്‍ ഞാന്‍ ചില സിനിമകള്‍ എടുത്ത് കണ്ടു. കമീന എന്ന സിനിമയില്‍ ഹോട്ട് ലിപ് ലോക്ക് സീനുകള്‍ ഉണ്ടായിരുന്നു.’ റെഡ് എഫ്എം റെഡ് കാര്‍പ്പറ്റില്‍ രമ്യ പറഞ്ഞു.

സിനിമ തന്നെ സംബന്ധിച്ച് ഒരു ജോലിയാണെന്നും അതിന്റെ ഭാഗമായി ഇതിനെ കാണാനാണ് ഇഷ്ടമെന്നും രമ്യ പറഞ്ഞു. ഈ രംഗം ചെയ്യുമ്പോള്‍ ഒരു ആക്ടറായിട്ട് മാത്രമല്ല സമൂഹം നമ്മെ കാണുക ഒരു വ്യക്തിയായിട്ട് കൂടിയാണ്. ഇവള് ശരിയല്ല എന്ന ധാരണ അവര്‍ക്കുണ്ടാകും. എന്നാല്‍ ഇന്ന് അത് കുറച്ചെങ്കിലും മാറിയിട്ടുണ്ടെന്നും രമ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week