സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ബന്ധം; സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി

കണ്ണൂർ:ചെമ്പിലോട് നേർത്ത് മേഖലാ സെക്രട്ടറി സി സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി. സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. ക്വട്ടേഷൻ സംഘാംഗവും സ്വർണ്ണക്കള്ളക്കടത്ത് സൂത്രധാരനുമായ അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷാണെന്ന് നേരത്തെ കണ്ടെത്തിരുന്നു.

പാർട്ടിയിൽ സജേഷിനെതിരേയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലണ് ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയത്. അധികം വൈകാതെ സജേഷിനെതിരേ സിപിഎമ്മും നടപടി സ്വീകരിച്ചേക്കും. ഇതിനുള്ള ശുപർശ ലോക്കൽ കമ്മിറ്റി നൽകിയിട്ടുണ്ടെന്നാണ് സൂചന.

സജേഷ് കാർ വാങ്ങിയ അന്നുമുതൽ കാർ ഉപയോഗിച്ചിരുന്നത് ക്വട്ടേഷൻ സംഘാംഗമായ അർജുനാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ അഴീക്കോട് നിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതി നൽകിയത്. ഇതേ കാറാണ് കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടതെന്നും അർജുൻ ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് അദ്ദേഹം പരാതി നൽകിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News