23.6 C
Kottayam
Tuesday, May 21, 2024

വുഹാനിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു,കൂട്ടപ്പരിശോധനയ്ക്കൊരുങ്ങി ചൈന

Must read

വുഹാൻ:ചൈനീസ് നഗരമായ വുഹാനിലെ എല്ലാ താമസക്കാരിലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ. ഒരു വർഷത്തിന് ശേഷം വീണ്ടും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മുഴുവൻ ആളുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

വുഹാനിലെ 11 മില്യൺ ആളുകളിൽ കൊവിഡ് ടെസ്റ്റ് നടത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിന് ശേഷം രോഗബാധ വീണ്ടും പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ചൊവ്വാഴ്ച്ച വുഹാനിൽ 90 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ പറയുന്നു.

ചൊവ്വാഴ്ച വുഹാനില്‍ 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആളുകൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലെ പാലിക്കണമെന്നും അധികൃതർ പറഞ്ഞു. വുഹാനിലെത്തിയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ളവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week