തിരുവനന്തപുരം:നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികൾ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറാൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഓർമ്മിപ്പിച്ചു.
കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News