23.8 C
Kottayam
Tuesday, May 21, 2024

‘ഗാനം നീക്കം ചെയ്യുക അല്ലെങ്കിൽ സിനിമയുടെ ബഹിഷ്കരണം നേരിടുക’; ‘പത്താൻ’ സിനിമയിലെ ഗാനത്തിന് എതിരെ ശ്രീരാമ സേന കർണാടക

Must read

ബെംഗലൂരു:ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ നായകനാകുന്ന ‘പത്താൻ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസിനോട് ‘ബേഷാരം രംഗ്’ എന്ന ഗാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ചിത്രം ബഹിഷ്‌കരിക്കുമെന്നും കർണാടകയിലെ ശ്രീരാമസേന ആവശ്യപ്പെട്ടു. ഇത് പഴയ കാലമല്ലന്നും ‘ബേഷാരം രംഗ്’ എന്ന ഗാനം പിൻവലിച്ചില്ലെങ്കിൽ ‘പത്താൻ’ സിനിമ ബഹിഷ്കരണത്തിനുള്ള പ്രചാരണം നടത്തുമെന്നും ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക് പറഞ്ഞു.

‘ബേഷാരം രംഗ്’ എന്ന ഗാനം വൃത്തികേടും അസഭ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ‘കാവി നിറം നാണമില്ലാത്തതാണെന്ന് പാട്ടിൽ പറയുന്നു. ദാവൂദ് ഇബ്രാഹിമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും നിരീശ്വരവാദികളുടെയും കൈകളിലാണ് ബോളിവുഡ്. അവർ ഹിന്ദുക്കളെ ലക്ഷ്യമിട്ട് അവരുടെ വിശ്വാസ വ്യവസ്ഥയെ ആക്രമിക്കുകയാണ്’, മുത്തലിക് പറഞ്ഞു.

ആമിർ ഖാൻ ചിത്രം ‘പികെ’യിൽ ഹിന്ദു ദൈവങ്ങളെ അരോചകമായാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘അവർ ബുർഖ ധരിച്ച ആളുകൾ പള്ളിയിൽ നൃത്തം ചെയ്യുന്നതോ നൃത്തമോ കാണിക്കട്ടെ. ഇത്തരത്തിലുള്ള സിനിമകൾ ലിവിംഗ് ടുഗതർ, ലവ് ജിഹാദ്, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്കുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നു. സെൻസർ ബോർഡ് അത് ഗൗരവമായി കാണണം’. പ്രമോദ് മുത്തലിക് പറഞ്ഞു.

‘ബേഷാരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകൾ നടത്തിയാലുമുണ്ടാകാത്ത പ്രശ്നങ്ങളാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തെ ചൊല്ലി നടക്കുന്നത് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week