24.1 C
Kottayam
Friday, June 5, 2026
No menu items!

പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്കെതിരായ പ്രക്ഷോഭങ്ങളുടെ ‘സൂത്രധാരന്റെ’ വീട് തകർത്തു

Must read

ലക്‌നൗ: പ്രവാചക വിരുദ്ധ പരാമർശത്തെ തുടർന്നുണ്ടായ സംഘർഷത്തിലെ പ്രതിയുടെ വീട് ബുൾഡോസര്‍ ഉപയോഗിച്ചു തകർത്തു. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ പ്രാദേശിക നേതാവായ ജാവേദ് അഹമ്മദിന്റെ വീടാണു തകർത്തത്. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരായ നഗരത്തിലെ പ്രതിഷേധങ്ങളുടെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

വീടു തകർക്കുമെന്നു മുന്നറിയിപ്പു വന്നതോടെ ഇവിടെയുള്ള സാധനങ്ങളെല്ലാം മാറ്റിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളും പതാകകളും കണ്ടെടുത്തു. ‘അനീതി എപ്പോൾ നിയമമാകുന്നുവോ, കലാപം അവിടെ കടമയാകുന്നു’ എന്നാണു പോസ്റ്ററിൽ എഴുതിയിരുന്നത്.

- Advertisement -

വീടിനു മുന്നിൽ‌ പൊളിക്കുന്നതിനായി നോട്ടിസ് പതിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഒഴിയണമെന്നാണ് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നോട്ടിസിലുള്ളത്. പിന്നീടാണു പൊളിക്കൽ ആരംഭിച്ചത്. പ്രദേശത്തു കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി.

- Advertisement -

വീട് നിയമവിരുദ്ധമായി നിർമിച്ചതാണെന്നാണ് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ വാദം. പ്രയാഗ്‍ രാജിലെ ജെകെ ആഷിയാന കോളനിയിലെ താമസക്കാരനാണ് ജാവേദ് അഹമ്മദ്. ‘ജാവേദ് അഹമ്മദ് തടവിലാണെന്നും അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രയാഗ്‍ രാജ് എസ്എസ്പി അജയകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു.

- Advertisement -

‘പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പൊലീസിനും ഭരണകൂടത്തിനും എതിരെ കല്ലെറിയിക്കുകയാണ്. 29 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 2020ൽ പൗരത്വ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവരിൽ ചിലർ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ പിന്നിലുമുണ്ട്.’– അജയകുമാർ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week