കാസര്‍ഗോഡ് റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

കാസര്‍ഗോഡ്: ബദിയടുക്കയില്‍ റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍. എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്.

ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കരുണാകരന് കസ്റ്റഡിയിലിരിക്കെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഉടന്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും.

അതേസമയം, എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റാണ് കരുണാകരന്‍ മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, മര്‍ദ്ദനമേറ്റിട്ടില്ലെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാര്‍ പറഞ്ഞു. ശാരീരിക അവസ്ഥകളെപ്പറ്റി ജയിലില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. നേരത്തെ തന്നെ വൈദ്യ പരിശോധനകള്‍ക്ക് വിധേയനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News