ബംഗളൂരു: കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്നു താങ്ങുവിലയേക്കാള്‍ കൂടുതല്‍ പണം നല്‍കി നെല്ല് സംഭരിക്കാന്‍ കരാറൊപ്പിട്ട് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്. റായ്ചൂര്‍ ജില്ലയിലെ കര്‍ഷകരുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്ത് വിളകള്‍ സംഭരിക്കുന്നതിനായി ഒരു കോര്‍പ്പറേറ്റ് കമ്ബനി കര്‍ഷകരുമായി നേരിട്ട് ഏര്‍പ്പെടുന്ന ആദ്യത്തെ കരാറാണിത്.
1100 ത്തോളം കര്‍ഷകരാണ് സംഘത്തിലുള്ളത്.ക്വിന്റലിന് 1868 രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാള്‍ 82 രൂപ കൂടുതല്‍ നല്‍കി 1000 ക്വിന്റല്‍ നെല്ല് സംഭരിക്കുമെന്നാണ് കരാര്‍. വെയര്‍ ഹൗസില്‍ സൂക്ഷിച്ച അരി വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കര്‍ശന ഉപാധികളോടെയാണ് കമ്ബനി കരാറിലേര്‍പ്പെട്ടതെന്ന് സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്ബനി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞമാസമാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇതോടെ വിളകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് സ്വകാര്യ കമ്ബനികള്‍ക്ക് വില്‍ക്കാന്‍ കഴിയുമെന്ന സ്ഥിതിവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റായ്ചൂര്‍ ജില്ലയിലെ സിന്ധൂര്‍ താലൂക്കിലെ നെല്‍കര്‍ഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്ബനിയുമായി റിലയന്‍സ് കരാറിലേര്‍പ്പെട്ടത്.