24.2 C
Kottayam
Saturday, June 6, 2026

ബിസ്മിയെ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്,ദക്ഷിണേന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ച് കോര്‍പറേറ്റ് ഭീമന്‍

Must read

കൊച്ചി:കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇലക്‌ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്ത് മുപ്പതോളം വലിയ സ്റ്റോറുകൾ നടത്തുന്ന ബിസ്മിയെ ഏറ്റെടുക്കാനുള്ള നടപടിക്കായി റിലയൻസ് സമീപിച്ചതായാണ് റിപ്പോർട്ട്.

ഫെസ്റ്റിവൽ സീസൺ മുന്നിൽ കണ്ടുകൊണ്ട് ദീപാവലിക്ക് മുമ്പ് ഏറ്റെടുക്കൽ കരാർ പൂർത്തിയാക്കാനാണ് റിലയൻസ് ശ്രമിക്കുന്നത് എന്ന് ചർച്ചകളുടെ ഭാഗമായ രണ്ട് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി. എന്നാൽ ഇതുവരെ ബിസ്മിയുടെ ഭാഗത്ത് നിന്നും പരാതികരങ്ങൾ ഉണ്ടായിട്ടില്ല. 

വ്യവസായ പ്രമുഖനായ വി എ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഒരു കുടുംബ സംരംഭമാണ് ബിസ്മി. ഏകദേശം 800 കോടി രൂപയാണ് ബിസ്മിയുടെ ബിസ്മിയുടെ വരുമാനം. അതേസമയം, ഊഹാപോഹങ്ങളെയും കിംവദന്തികളെയും കുറിച്ച് കമ്പനി പ്രതികരിക്കില്ലെന്നും അജ്മൽ വ്യക്തമാക്കിയിട്ടുണ്ട്. .

ബിസ്മിയുടെ സ്റ്റോറുകളിൽ മിക്കവയും 30,000 ചതുരശ്ര അടി മുതൽ 40,000 ചതുരശ്ര അടി വരെ വരുന്നവയാണ്. ഇലക്ട്രോണിക് വ്യാപാരത്തിനൊപ്പം തന്നെ ഹൈപ്പർമാർക്കറ്റുകളും ഒരുക്കുന്നതാണ് ബിസ്മിയുടെ പ്രത്യേകത. ചില ഷോറൂമുകൾ 10,000 ചതുരശ്ര അടി വിസ്തീർണമുള്ളവയുണ്ട്. 

- Advertisement -

റീടൈൽ വില്പനയിലുള്ള കുതിച്ചു കയറ്റമാണ് റിലയൻസിനെ ബിസ്മിയിലേക്ക് ആകർഷിക്കുന്നത്. ഈ കരാർ യാഥാർഥ്യമായാൽ റിലയൻസിന് ദക്ഷിണേന്ത്യൻ വിപണിയിൽ ഇത് വലിയ സ്വാധീനം നൽകും. റിലയൻസ് റീട്ടെയിൽ മുമ്പ് ഇത്തരത്തിലുള്ള മൂന്ന് ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീ കണ്ണൻ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ പ്രാദേശിക പലചരക്ക് ശൃംഖലയായ ജയ്സൂര്യസ് റീട്ടെയിൽ എന്നിവ റിലയസ് ഏറ്റെടുത്തവയിൽ ഉൾപ്പെടുന്നു. 

- Advertisement -

വരുമാനം, സ്റ്റോറുകളുടെ എണ്ണം, ലാഭം എന്നിവ മാനദണ്ഡമാക്കി വിലയിരുത്തുമ്പോൾ റിലയൻസ്   ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ ആണ്. ലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷൻ തുടങ്ങിയവയുടെ വില്പനയിൽ റിലയൻസ് മുന്നിട്ട് നിൽക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week