24.1 C
Kottayam
Friday, June 5, 2026
No menu items!

ഡൽഹിയെ ഇനി രേഖാഗുപ്ത നയിക്കും, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും അമിത് ഷായും

Must read

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി നടന്ന പ്രൗഡ​ഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. എൻ.­ഡി.എ. മുഖ്യമന്ത്രിമാരും മറ്റു കേന്ദ്രമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും ചടങ്ങിനെത്തി.

ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി മുൻ എഎപി നേതാവ് കപിൽ മിശ്ര, രവീന്ദർ ഇന്ദ്രജ്, പങ്കജ് കുമാർ സിങ്, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സിനിമാ താരങ്ങളും വ്യവസായികളും ഉൾപ്പെടെ സമ്പന്നമായിരുന്നു ചടങ്ങ്.

- Advertisement -

- Advertisement -

ഡൽഹിയുടെ നാലാമത്തെ വനിതാമുഖ്യമന്ത്രിയാണ്‌ 50-കാരിയായ രേഖ. ഷാലിമാർബാഗ്‌ മണ്ഡലത്തിൽനിന്നാണ്‌ ജയിച്ചത്‌. സുഷമാസ്വരാജിനുശേഷം ഡൽഹിയിലെ ബി.ജെ.­പി.യുടെ രണ്ടാമത്തെ വനിതാമുഖ്യമന്ത്രിയാണ് രേഖ. ബി.ജെ.പി. സംസ്ഥാന ഓഫീസിൽ ബുധനാഴ്ച വൈകീട്ട് ചേർന്ന നിയമസഭാകക്ഷിയോഗമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week