24.2 C
Kottayam
Saturday, June 6, 2026

‘അവർ ഞങ്ങളെ കൊല്ലും’; വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി സർവകലാശാലയിൽ വംശീയാക്രമണം; വീഡിയോ വൈറൽ

Must read

ന്യൂഡൽഹി:ഡൽഹി സര്‍വകലാശാലയിൽ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. അരുണാചൽ പ്രദേശിൽ നിന്നുള്ള നബാം ബർകയും തദം ദേബോമും സുഹൃത്തുക്കളെ വിടാൻ പോകുമ്പോഴാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അരുണാചൽ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പത്തോളം പേരടങ്ങുന്ന സംഘം വടിയും മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. 

വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിടി സ്കാന്‍ അടക്കമുള്ള വൈദ്യപരിശോധനകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ നബാം ബർക പകർത്തിയ വീഡിയോ ദി അരുണാചല്‍ ടൈംസ് എന്ന എക്സ് അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയില്‍ നബാമിന്‍റെ മുഖത്ത് ചോരപ്പാടുകൾ കാണാം. വീഡിയോയില്‍ നബാം ഏറെ ക്ഷീണിതനാണ്. സംസാരിക്കുമ്പോൾ പലപ്പോഴും അയാൾക്ക് വാക്കുകൾ മുറിയുന്നു. നിലത്ത് ഇരുന്ന് വീഡീയോ ചിത്രീകരിക്കുന്നതിനിടെയില്‍ കൂടി നില്‍ക്കുന്ന അക്രമികളില്‍ ചിലരെ നബാം കാണിക്കുന്നു. അവരുടെ കൈയില്‍ വടി അടക്കമുള്ള മാരകായുധങ്ങൾ കാണാം. 

- Advertisement -

- Advertisement -

തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രശ്നത്തില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇടപെടണമെന്നും നബാം വീഡിയോയില്‍ ആവശ്യപ്പെടുന്നു. ‘നോക്കൂ. അവര്‍ ഞങ്ങളെ കൊല്ലാന്‍ പോവുകയാണ്’ നബാം വീഡിയോയില്‍ പറയുന്നു. ഡൽഹിയിലുള്ള അരുണാചലിലെ എല്ലാ ഏജന്‍സികളും എന്‍ജിഒകളും, എന്നെ അവര്‍ ഇന്ന് എങ്ങനെ കൊല്ലാന്‍ ശ്രമിച്ചൂവെന്ന് കാണുക. അവര്‍ പത്ത് പേരാണ് ഞങ്ങളെ ആക്രമിച്ചതെന്നും നബാം വീഡിയോയില്‍ പറയുന്നു. തന്‍റെ തലയ്ക്ക് അടി കിട്ടിയെന്നും തനിക്ക് ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡൽഹിക്കാരുടെ അക്രമണം അവസാനിപ്പിക്കാന്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാറിനോട് അഭ്യർത്ഥിച്ച് കൊണ്ടാണ് നബാം തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നത്. അരുണാചൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഡൽഹി (ASUD) എന്ന വിദ്യാര്‍ത്ഥി സംഘടന വിഷയത്തില്‍ ഇടപെടുകയും ഡൽഹി പോലീസിന്‍റെ വടക്കു കിഴക്കന്‍ മേഖലയ്ക്കായുള്ള പ്രത്യേക യൂണിറ്റില്‍ പരാതിപ്പെടുകയും ചെയ്തു. ഒപ്പം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിക്കണമെന്നും സംഘര്‍ഷം രൂക്ഷമാക്കുന്ന തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week