26.1 C
Kottayam
Wednesday, May 22, 2024

മഹാമാരിയെ തുടര്‍ന്ന് കല്യാണങ്ങളും മരണാനന്തര ചടങ്ങികളും ലളിതമാക്കുന്ന നാട്ടില്‍ സ്ത്രീ വിരുദ്ധനെ സ്വീകരിയ്ക്കാന്‍ തടിച്ചു കൂടിയ ആരാധക കൂട്ടം,നെടുമ്പാശേരിയിലെ രജിത്തിന്റെ സ്വീകരണത്തിനെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

Must read

കൊച്ചി: ഏഷ്യാനെറ്റിന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിയ്ക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിച്ച്.മൂന്നാറില്‍ നിന്നും കണ്ണുവെട്ടിച്ച് വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളം അടിയന്തിരമായ അണുവിമുക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനം രജിത് ഫാന്‍സ് തടിച്ചുകൂടിയത്.

രജിത് ആര്‍മി എന്ന പേരിലുള്ള ഫാന്‍സ് കൂട്ടത്തെ സംഘടിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പേരു കേട്ട രജിത് ഇന്നലെയാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായത്. രജിത്തിനെ പുറത്താക്കിയതിനെതിരെ പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനെതിരെയും രജിത് കുമാറിന്റെ പി.ആര്‍.ഗ്രൂപ്പുകള്‍ വന്‍ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്.

മനുഷ്യർക്ക്‌ അധ:പതിക്കാവുന്നതിന്‌ ഒരറ്റമുണ്ട്‌. ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ്‌ 19 തുരത്താൻ വേണ്ടി ആവുന്നതെല്ലാം…

Posted by Shimna Azeez on Sunday, March 15, 2020

സ്വന്തം അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ ഒരു മകൻ ഹോം ഐസലേഷനിൻ കഴിഞ്ഞ നാടാണിത്..ആയിരക്കണക്കിന് ജനങ്ങൾ…

Posted by Irene Elsa Jacob on Sunday, March 15, 2020

ഇന്ത്യാ പാക് യുദ്ധം ജയിച്ചു വരുന്നതല്ല..ഒരു പെണ്ണിന്റെ കണ്ണില് മുളക് തേച്ചിട്ട് ചവിട്ടിപുറത്താക്കിയിട്ടുളള…

Posted by Ramlath Aamy on Sunday, March 15, 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week