28.8 C
Kottayam
Thursday, June 4, 2026

വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വധൂവരന്‍മാരെ ദിവസങ്ങളോളം വട്ടംകറക്കി; 24 മണിക്കൂറിനകം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി

Must read

ആലപ്പുഴ:വിവാഹ സര്‍ട്ടിഫിക്കറ്റിനായി എത്തിയ നവദമ്പതികളെ ദിവസങ്ങളോളം നടത്തിച്ച് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് നടത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ജില്ലയിലെ സബ് റജിസ്ട്രാര്‍ ഓഫിസിലെ സെക്ഷന്‍ ഷാജിയെയാണ് സംഭവവുമായി ബന്ധപ്പട്ട് സസ്‌പെന്‍ഡ് ചെയ്തത്.

പരാതി ലഭിച്ച് 24 മണിക്കൂറിനകം നടപടിയുണ്ടായതായി മന്ത്രി അറിയിച്ചു. ഇടനിലക്കാര്‍ വഴിയല്ലാതെ വിവാഹം റജിസ്റ്റര്‍ ചെയ്യാനെത്തിയ വധൂവരന്‍മാര്‍ക്കും സാക്ഷികള്‍ക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ആലപ്പുഴ ബാറിലെ അഭിഭാഷകരായ ജീവന്‍, റെയ്‌നി എം.കുര്യാക്കോസ് എന്നിവര്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോഴാണ് പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തത്.

ജൂണ്‍ 22ന് ഓണ്‍ലൈനായി ഇവര്‍ മാര്യേജ് ഓഫിസര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയുമായി ഓഫിസിലെത്തിയപ്പോള്‍ ക്ലാര്‍ക്ക് അപമര്യാദയായി പെരുമാറിയെന്ന് മന്ത്രിക്കു ലഭിച്ച പരാതിയില്‍ പറയുന്നു. പല തവണ ഇവരെ മടക്കി അയയ്ക്കുകയും വരാന്‍ പറയുന്ന ദിവസങ്ങളില്‍ മുങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ്. നേരില്‍ കാണുമ്പോള്‍ വൈകിയെന്നു പറഞ്ഞ് അപേക്ഷ കൈപ്പറ്റാനും വിസമ്മതിച്ചു.

കഴിഞ്ഞ 23ന് വധൂവരന്‍മാര്‍ സാക്ഷികള്‍ക്കൊപ്പം 10 മണിക്ക് ഓഫിസിലെത്തിയെങ്കിലും വൈകിട്ടു വരെ നിര്‍ത്തി. ഒടുവില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്കു മുതിരാതെ പറഞ്ഞയച്ചു. പിന്നീടുള്ള തീയതികളിലും സമാനമായി തിരിച്ചയച്ചു. ഒടുവില്‍ 30ാം തീയതിയാണ് റജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിച്ചത്. വിവാഹശേഷം പല പ്രാവശ്യം വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും ബുദ്ധിമുട്ടിച്ചതായും പരാതിയുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week