29.4 C
Kottayam
Saturday, June 6, 2026

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; പിന്നാലെ അടിയന്തിര വൈദ്യസഹായം എത്തിച്ച് ജീവൻ രക്ഷിച്ച ആംബുലൻസ് ജീവനക്കാർക്ക് ആദരം

Must read

പാലക്കാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ യുവാവിന് അടിയന്തിര വൈദ്യസഹായം എത്തിച്ച് ജീവൻ രക്ഷിച്ച 108 ആംബുലൻസ് ജീവനക്കാർക്ക് ആദരം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ലിനേഷ് കെ.എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എബി എബ്രഹാം എന്നിവരെയാണ് ആദരിച്ചത്.

ഹൈദരാബാദ് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കനിവ് 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ചെയർമാൻ പദ്മഭൂഷൺ ഡോ. ജി.വി.കെ റെഡ്ഢി ഇരുവർക്കും ക്യാഷ് അവാർഡ്, മൊമെന്റോ, മെഡലുകൾ എന്നിവ നൽകി ആദരിച്ചു. ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ഡയറക്ടർ കെ. കൃഷ്ണം രാജു ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മാസവും ദേശീയതലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന 108 ആംബുലൻസ് ജീവനക്കാരിൽ തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ഇത്തരത്തിൽ ആദരവ് നൽകി വരുന്നതായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അധികൃതർ അറിയിച്ചു.

- Advertisement -

2024 ഒക്ടോബർ 13നു ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം നടക്കുന്നത്. പാലക്കാട് വട്ടലക്കി കള്ളക്കര തോടിനരികിലാണ് കാട്ടുപോത്തിന്റെ ആക്രമണം നടന്നത്. വിറക്ക് ശേഖരിക്കാൻ പോയ കള്ളക്കര ഊരിൽ വെള്ളിങ്കിരിക്കാണ്‌ (37) കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഇടതുകാലിനും തലയ്ക്കും സാരമായി പരിക്കേറ്റത്.

- Advertisement -

കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് ലിനേഷ് കെ.എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എബി എബ്രഹാം എന്നിവർ സ്ഥലത്തെത്തി യുവാവിന് വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week