29.4 C
Kottayam
Saturday, June 6, 2026

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പുതിയ അച്ചുതണ്ടെന്ന് സംശയം

Must read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍, ഇന്ത്യക്കെതിരെ അതിര്‍ത്തി രാജ്യങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നതായി ആശങ്ക. പാക്കിസ്ഥാന്‍- ബംഗ്ലാദേശ്- ചൈന എന്നീ രാഷ്ട്രങ്ങള്‍ ചേരുന്നുള്ള ഒരു അച്ചുതണ്ടിനെ കുറിച്ചാണ് സംശയം ബലപ്പെടുന്നത്.

ഇതില്‍ ചൈന നേരത്തെ തന്നെ ഇന്ത്യക്ക് എതിരാണ്. പണവും ആയുധവും നല്‍കി, പാക്കിസ്ഥാനെ സഹായിക്കുകയാണ് കമ്യൂണിസ്റ്റ് ചീന ചെയ്യുന്നത്. മാത്രമല്ല, പാക്കിസ്ഥാനില്‍ ബില്‍ട്ട് റോഡ് പദ്ധതിയുടെയൊക്കെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ചൈനക്കുണ്ട്. ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാന്‍ മേഖലയൊക്കെ ചൈനയുടെ കോളനി പോലെയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

- Advertisement -

എന്നാല്‍ ബംഗ്ലാദേശിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബീഗം ഖാലിദ സിയയുടെ സര്‍ക്കാര്‍ പുറത്താവുന്നതുവരെ ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയോട് അടുത്ത ബന്ധമായിരുന്നു. മാത്രമല്ല, 1971-ല്‍ ഇന്ത്യ രക്തം ചിന്തി പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിച്ചെടുത്ത രാഷ്ട്രം കൂടിയാണ് ബംഗ്ലാദേശ്. പക്ഷേ ഖാലിദ സിയയുടെ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെ അവിടെ മതമൗലികവാദികള്‍ക്കാണ് മേല്‍ക്കെ ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെയൊക്കെ നേതൃത്വത്തില്‍ വലിയ ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. നൂറുകണക്കിന് നിരപരാധികളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ബംഗ്ലാദേശ് തലവനെവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു.

- Advertisement -

എന്നാല്‍ നൊബേല്‍ സമ്മാന ജേതാവ്, സാമ്പത്തിക വിചക്ഷണനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോഴും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിസ്റ്റുകളുടെ കൈയിലെ കളിപ്പാവയായി യൂനുസും മാറുന്ന കാഴ്ചയാണ് കാണാനായത്. ഇപ്പോഴിതാ യൂനുസിന്റെ അടുത്ത അനുയായിയായ മുന്‍ പട്ടാള മേജര്‍ ഇന്ത്യക്കെതിരെ കൊലവിളിയും ഉയര്‍ത്തിയിരിക്കയാണ്.

- Advertisement -

പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് വെറുതെയിരിക്കില്ലെന്ന് ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്‍ തലവന്‍ കൂടിയായ മേജര്‍ ജനറല്‍ ഫസലുര്‍ റഹ്‌മാന്‍ പറഞ്ഞത് വന്‍ വിവാദമായി. ഇന്തോ- പാക്ക് യുദ്ധമുണ്ടായാല്‍, ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശ് ആക്രമിച്ച് കീഴടക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹമെന്നത് പ്രസ്താവനയുടെ ഗൗരവും വര്‍ധിപ്പിക്കുന്നു.

ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാനും ബംഗ്ലാദേശും ചൈനയും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫസലുര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. അതിനായി ചൈനയുമായി ഒരു സംയുക്ത സഹകരണ നീക്കത്തിന് ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമായി എന്നും, നിലവില്‍ ബംഗ്ലാദേശിന്റെ നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയ ഫസലുര്‍ റഹ്‌മാന്‍ വ്യക്തമാക്കി.

മാര്‍ച്ചില്‍ ചൈന സന്ദര്‍ശിച്ച വേളയില്‍ മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഏറെ വിവാദമായിരുന്നു. ‘ഇന്ത്യയുടെ കിഴക്കന്‍ ഭാഗമായ ഏഴ് സംസ്ഥാനങ്ങളെ ഏഴ് സഹോദരിമാര്‍ എന്ന് വിളിക്കുന്നു. അവ ഇന്ത്യയുടെ ഒരു കരയാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. സമുദ്രത്തിലേക്ക് എത്താന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. മേഖലയിലെ ‘സമുദ്രത്തിന്റെ ഏക സംരക്ഷകന്‍” ബംഗ്ലാദേശാണ് ‘. ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വിപുലീകരണമായ ഒരു വലിയ അവസരമാകും” എന്നായിരുന്നു മുഹമ്മദ് യൂനുസ് അന്ന് പ്രസ്താവന നടത്തിയിരുന്നത്. ഇതും വിവാദമായിരുന്നു.

ഫസ്ലുര്‍ റഹ്‌മാന്റെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വലിയ വിവാദം നടക്കുന്നുണ്ട്. പാക്കിസ്ഥാന്റെ അവഗണനയെ തുടര്‍ന്നുണ്ടായ രാഷ്ട്രമാണ് ബംഗ്ലാദേശ്. പാക്കിസ്ഥാന്‍ പട്ടാളം, പതിനായിരക്കണക്കിന് ബംഗ്ലാദേശികളെയാണ് കൊന്നൊടുക്കിയതും, ബലാത്സഗം ചെയ്തതും. അന്ന് കൂട്ടത്തോടെ നിലവിളിച്ചിരുന്ന ആ രാജ്യത്തെ, രക്ഷിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉത്തരവിലുടെയുണ്ടായ മിലിട്ടറി ഓപ്പറേഷനായിരുന്നു. ഇപ്പോള്‍ മതത്തിന്റെ പേരില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും ഒന്നാവുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week