26 C
Kottayam
Saturday, June 6, 2026

ആ ഷോയിൽ പങ്കെടുത്തതിന് കിട്ടിയ കമന്റുകൾ തളർത്തി, അഭിനയം നിർത്താൻ പോലും തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്’

Must read

കൊച്ചി:പ്രേക്ഷകരുടെ നെഗറ്റീവ് കമന്റുകൾ അംഗീകരിക്കാൻ അഭിനയ ജീവിതത്തിലൂടെ സാധിച്ചെന്ന് നടിയും സംരംഭകയുമായ റെബേക്ക സന്തോഷ്. ചെറിയ പ്രായത്തിൽ തന്നെ പക്വതയുളള കഥാപാത്രങ്ങൾ അഭിനയിച്ച നടിയാണ് താനെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലാണ് റെബേക്ക കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.

’14 വർഷങ്ങൾക്ക് മുൻപാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. അഭിനയം എന്റെ പാഷനായിരുന്നു. എന്നാൽ ആദ്യസമയങ്ങളിൽ ചെയ്ത് നാല് പ്രോജക്ടുകളും പരാജയമായിരുന്നു. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. കൂടെ പ്രവർത്തിച്ചവരുടെയും വിശ്വാസം പോയി. അങ്ങനെ അഭിനയം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു. പഠനം തുടരാനും തീരുമാനിച്ചു. അതിനിടയിൽ 2017ൽ ഒരു അവസരം ലഭിച്ചു. അന്നുമുതലാണ് എന്റെ ജീവിതം മാറിമറിയാൻ ആരംഭിച്ചത്.

ഞാൻ ആരാണെന്ന് പലരും അറിഞ്ഞുതുടങ്ങി. ആ സമയത്ത് എനിക്ക് 17 വയസായിരുന്നു പ്രായം. പക്വതയുളള ഒരു അഭിഭാഷകയുടെ കഥാപാത്രമാണ് സീരിയലിൽ ഞാൻ ചെയ്തത്. അതിനിടയിൽ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തു. അപ്പോഴാണ് പ്രേക്ഷകർ യഥാർത്ഥ റബേക്ക എന്താണെന്ന് മനസിലാക്കിയത്. എനിക്കപ്പോഴും കുട്ടിക്കളി മാറിയിരുന്നില്ല. ആ പരിപാടിയിൽ പങ്കെടുത്തതിന് എനിക്ക് കിട്ടിയത് മോശം കമന്റുകളായിരുന്നു.എന്നെ ഇല്ലാതാക്കുന്ന തരത്തിലുളള നെഗ​റ്റീവ് കമന്റുകളാണ് വന്നത്. അത് സഹിക്കുന്നതിനും അപ്പുറമായിരുന്നു.

യഥാർത്ഥ റെബേക്കയെ ജനങ്ങൾക്ക് ഉൾക്കൊളളാൻ സാധിച്ചില്ല. കാരണം അവർ എന്നെ സീരിലുകളിൽ കണ്ടിട്ടുളളത് അത്രയും പക്വതയുളള വേഷങ്ങളിലൂടെയായിരുന്നു. ആ സമയത്ത് ഞാൻ നന്നായി സങ്കടപ്പെട്ടു. ശരിക്കും പറഞ്ഞാൽ അതെന്റെ വിജയമായിരുന്നു. എന്റെ അഭിനയം പ്രേക്ഷകർ അംഗീകരിച്ചതുക്കൊണ്ടാണ് മോശം കമന്റുകൾ വന്നത്.

- Advertisement -

അതുകൊണ്ട് ആ നെഗ​റ്റീവ് കമന്റുകൾ ഞാൻ പോസീ​റ്റീവായി എടുക്കാൻ തുടങ്ങി. അതൊരു പുരസ്‌കാരമായി ഏ​റ്റെടുത്തു. ചെറിയ പ്രായത്തിൽ അത്രയും സീരിയസായ ഒരു കഥാപാത്രം ചെയ്യുകയെന്നത് നിസാരക്കാര്യമല്ല. ആ പരിപാടിയിൽ ഞാൻ ചെയ്ത തെ​റ്റ് എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. അതുപോലെ ഞാൻ ഒരു സംരഭക കൂടിയാണ്. ബിസിനസ് ചെയ്യാൻ തുടങ്ങിയപ്പോഴും പലരും എന്നെ ചോദ്യം ചെയ്തു. പക്ഷെ അച്ഛനും അമ്മയും ഭർത്താവും പിന്തുണച്ചു. ഇനി എനിക്കൊരു സംവിധായികയാകണം. അതിനുളള പരിശ്രമം നടത്തുന്നുണ്ട്’-റെബേക്ക പറഞ്ഞു.

- Advertisement -

തിരുവമ്പാടി തമ്പാൻ, സപ്തശ്രീ തസ്‌കര,ടേക്ക് ഓഫ്, ഒരു സിനാമക്കാരൻ, മിന്നാമിനുങ്ങ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലെ നായികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week