24.6 C
Kottayam
Saturday, June 6, 2026

എനിക്ക് നിന്നോട് സ്നേഹം, സ്നേഹം മാത്രം!തോളോട് തോൾ ചേർത്ത് കൈവിടാത്ത സൗഹൃദം; ഭാവനക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

Must read

കൊച്ചി:നമ്മള്‍ സിനിമയിലൂടെ അഭിനയലോകത്തില്‍ തുടക്കം കുറിച്ച താരമാണ് ഭാവന. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച ഭാവന നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു. ഇന്ന് പിറന്നാള്‍ ദിനമാണ് ഭാവനയ്ക്ക്. എല്ലാ സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.

ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും നടിയുമായ മഞ്ജു വാര്യര്‍ പങ്കിട്ട പോസ്റ്റാണ് വൈറലായി മാറുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം മിക്കപ്പോഴും വൈറലായി മാറാറുമുണ്ട്.

സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ അന്യോന്യം ചേര്‍ത്തുപിടിച്ചവരാണ് ഇരുവരും. ഭാവനയെക്കുറിച്ച് പലവട്ടം മഞ്ജു വാചാല ആയിട്ടുമുണ്ട്. എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന വ്യക്തിയാണ് ഭാവന. എന്റെ ജീവിതത്തില്‍ എനിക്കേറെ പ്രിയപ്പെട്ടയാളാണ്. അതിജീവനത്തിന്റെയോ ഒരു സ്ത്രീയുടെ കരുത്തിന്റെയോ കാര്യം പറയുമ്പോള്‍ ഏറ്റവും ഉത്തമമായ മാതൃകയാണ് ഭാവന എന്നൊരിക്കല്‍ മഞ്ജു പറഞ്ഞിരുന്നു.

എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ നിന്നോട് സ്‌നേഹം സ്‌നേഹം സ്‌നേഹം മാത്രം. മഞ്ജു കുറിച്ചു. ഭാവനയുടെ ആത്മസുഹൃത്തുക്കള്‍ ആയ ശില്പ ബാല, മൃദുല, ഷഫ്‌ന സംയുക്ത തുടങ്ങി ഒട്ടനവധി ആളുകള്‍ ആണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.

- Advertisement -

തനിക്ക് സ്വന്തം ചേച്ചിയെ പ്പോലെയാണ് മഞ്ജു ചേച്ചി വഴക്ക്പറയാന്‍ അധികാരമുള്ളവരിലൊരാളാണെന്നും നേരത്തെ മഞ്ജുവിനെക്കുറിച്ച് ഭാവന പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് യാത്രകളൊക്കെ പ്ലാന്‍ ചെയ്യാറുണ്ടെങ്കിലും അതൊന്നും നടക്കാറില്ലെന്ന് ഭാവന പറഞ്ഞപ്പോള്‍ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നായിരുന്നു മഞ്ജു ഒരിക്കല്‍ പറഞ്ഞത്.

- Advertisement -

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് ന്റൂപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നിലൂടെയാണ് ഭാവന തിരിച്ചുവരവ് നടത്തിയത്. ആദം ജോണിന് ശേഷമായി മലയാളത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു ഭാവന. മികച്ച അവസരം ലഭിച്ചാല്‍ തിരികെയെത്തുമെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള വരവിന് ആശംസയുമായി താരങ്ങളും ആരാധകരും ആണ് എത്തിയത്.

പതിനാറാം വയസ്സില്‍ ആണ് ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ നിറഞ്ഞു നിന്നു.

.കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നായിരുന്നു. പിന്നീടാണ് മലയാളത്തില്‍ നിന്നും ഇടവേള എടുത്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week