NationalNews

റെയ്മണ്ട് ദമ്പതികളുടെ വേര്‍പിരിയലിന് കാരണം ബാത്ത്റൂം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ;മകളെയും തന്നെ മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ വസ്ത്രനിര്‍മാതാക്കളിലൊന്നായ റെയ്മണ്ടിന്റെ കോടീശ്വരനായ ചെയര്‍മാന്‍ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോദിയുമായുള്ള വേര്‍പിരിയലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.

കോടീശ്വരന്‍ തന്നെയും അവരുടെ ഒരു പെണ്‍മക്കളെയും ദേഷ്യത്തില്‍ ആക്രമിച്ചതായി റെയ്മണ്ട് മാനേജിംഗ് ഡയറക്ടര്‍ ഗൗതം സിംഘാനിയയുടെ ഭാര്യ നവാസ് മോദി ആരോപിച്ചു.

തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് മോദി തങ്ങളുടെ പ്രശ്നകരമായ ബന്ധത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു കമ്ബനി ദീപാവലി പാര്‍ട്ടിയില്‍ നവാസ്‌മോദിക്ക് പ്രവേശനം നിഷേധിച്ചതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ദമ്ബതികളുടെ അഭിപ്രായവ്യത്യാസം ശ്രദ്ധ നേടിയത്.

2022 സെപ്റ്റംബറില്‍ ബാത്ത്റൂം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം നവാസ് മോദിയെയും അവരുടെ മൂത്തമകളെയും സിംഘാനിയ ആക്രമിക്കുന്ന നിലയിലേക്ക് മാറിയെന്നാണ് ആരോപണം.

അക്രമത്തില്‍ മോദിക്കും അവരുടെ മൂത്ത മകള്‍ക്കും പരിക്കേറ്റതായും മോദി പോലീസിനെ വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കിലും സിംഘാനിയ അവരുടെ വീട്ടിലേക്കുള്ള പ്രവേശനം തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് അയല്‍ക്കാരുടേയും മറ്റും ഇടപെടലിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ ആക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

ആരോപണങ്ങള്‍ക്ക് മറുപടിയായി കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരമായ വഴി തേടാന്‍ ഉദ്ദേശിക്കുന്നതായി സിംഘാനിയ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ രണ്ട് പെണ്‍മക്കള്‍ക്ക് വേണ്ടി തന്റെ കുടുംബത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സിംഗാനിയ ഒരു പ്രസ്താവനയില്‍ സ്വകാര്യത അഭ്യര്‍ത്ഥിച്ചു. 32 വര്‍ഷം നീണ്ട ദാമ്ബത്യമാണ് ഇവര്‍ അവസാനിപ്പിക്കുന്നത്. മോദിയും രണ്ട് പെണ്‍മക്കളും അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി, സിംഗാനിയയുടെ 1.4 ബില്യണ്‍ ഡോളറിന്റെ 75% തനിക്കും അവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വേണ്ടി മോദി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണമായി, കുടുംബത്തിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്റ്റ് സ്ഥാപിക്കാന്‍ സിംഘാനിയ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും 53 കാരിയായ മോദി ഈ നിര്‍ദേശം നിരസിച്ചതായിട്ടാണ് വിവരം. അതേസമയം വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് ശേഷം റെയ്മണ്ട് ലിമിറ്റഡിന് ഓഹരി വിപണിയില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്‍തുകയാണ് ഇതിലൂടെ നഷ്ടം വന്നിരിക്കുന്നത് എന്നും വിവരമുണ്ട്.

നവംബര്‍ 13-ന് സിംഘാനിയ വേര്‍പിരിയല്‍ പ്രഖ്യാപിച്ചതുമുതല്‍ 12% ശതമാനമാണ് ഓഹരി ഇടിഞ്ഞത്. ഒക്‌ടോബര്‍ 25ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്. ഓഹരികള്‍ 4.4 ശതമാനം ഇടിഞ്ഞു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സിംഘാനിയയുടെ 11,663 കോടി രൂപ മൂല്യമുള്ള ആസ്തിയുടെ 75% നവാസ് ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button