29.1 C
Kottayam
Friday, May 3, 2024

കാസര്‍ഗോഡ് ബസ് അപകടം ഡ്രൈവറുടെ അനാസ്ഥ കൊണ്ടെന്ന പ്രാഥമിക റിപ്പോര്‍ട്ട്

Must read

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബസ് അപകടം ഡ്രൈവറുടെ അനാസ്ഥ കൊണ്ടെന്ന പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. അപകടം കേരളത്തിലാണോ കര്‍ണാടകയിലാണോയെന്ന് തഹസില്‍ദാര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് ഉറപ്പുവരുത്തും. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കര്‍ണാടകയിലാണെന്ന് പോലീസ് കണ്ടെത്തി.

ഇന്നലയാണ് പാണത്തൂര്‍ – പുത്തൂര്‍ പാതയില്‍ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിലാണ് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടത്. ഇറക്കത്തില്‍ ന്യൂട്രലില്‍ ഓടിയ ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയും ചെയ്തത്. ഏഴ് പേര്‍ മരിക്കുകയും നാല്‍പതിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week