Entertainment

രണ്ടുപേരും നല്ല അടുപ്പത്തിലായിരുന്നു, വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത! നാഗ ചൈതന്യ ആ തീരുമാനത്തെ അംഗീകരിച്ചു; നാഗാര്‍ജ്ജുന പറയുന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ വിവാഹമോചിതരാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ നടി സാമന്ത ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിരുന്നു.

ഇരുവരും തങ്ങളുടെ വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജ്ജുന. വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്നാണ് ഒരു അഭിമുഖത്തില്‍ നാഗാര്‍ജുന പറഞ്ഞത്.

2017ലായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.

നാഗാര്‍ജുനയുടെ വാക്കുകള്‍;

‘നാഗ ചൈതന്യ അവളുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന്‍ എന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ ആശ്വസിപ്പിച്ചു. ദാമ്പത്യ ജീവിതത്തില്‍ നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. 2021ലെ പുതുവര്‍ഷവും ഇരുവരും ഒരുമിച്ച് ആഘോഷിച്ചു, അതിന് ശേഷമാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് തോന്നുന്നു,’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button