കലാശപ്പോരിൽ ഗുജറാത്ത് ബാറ്റർ മാർക്ക് കാലിടറി, പിടിച്ചു നിന്നത് സുന്ദർ മാത്രം;ആർസിബിക്ക് ചെറിയ വിജയലക്ഷ്യം

കലാശപ്പോരിൽ കരുത്തുകാട്ടി ആർസിബി ബൗളർമാർ, പൊരുതി സുന്ദർ; 156 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത്

അഹമ്മദാബാദ്: ഐപിഎല്ലിലെ കിരീടപ്പോരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നിൽ 156 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. പേരുകേട്ട ഗുജറാത്ത് ബാറ്റർമാരെ ആർസിബി ബൗളർമാർ നിലയുറപ്പിക്കാനനുവദിക്കാതെ പിടിച്ചുകെട്ടി. അർധസെഞ്ചുറി തികച്ച വാഷിങ്ടൺ സുന്ദറാണ് ടീമിനായി പൊരുതിയത്.

രണ്ടാം കിരീടമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർചാമ്പ്യൻപട്ടം മോഹിച്ചെത്തുമ്പോൾ കിരീടം തിരിച്ചുപിടിക്കലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ലക്ഷ്യം. തുടർച്ചയായ രണ്ടാം തവണയും ടീമിനെ ഫൈനലിലേക്ക് നയിച്ച രജത് പാട്ടിദാർ തുടർകിരീടമാണ് ലക്ഷ്യമിടുന്നത്. മഹേന്ദ്ര സിങ് ധോനിയും രോഹിത് ശർമയും മാത്രമാണ് ഇതിനുമുൻപ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

കലാശപ്പോരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ പതറി. ആർസിബി ബൗളർമാർ കത്തിക്കയറിയതോടെ ഫോമിലുള്ള ഗുജറാത്ത് ഓപ്പണർമാർ വേഗം മടങ്ങി. മൂന്നാം ഓവറിൽ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. എട്ടുപന്തിൽ നിന്ന് വെറും പത്ത് റൺസ് മാത്രമേ ഗില്ലിന് നേടാനായുള്ളൂ. നാലാം ഓവറിൽ സായ് സുദർശനും പുറത്തായി. 12 പന്തിൽ നിന്ന് 12 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ഗുജറാത്ത് നാലോവറിൽ 30-2 എന്ന നിലയിലായി.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജോസ് ബട്ട്‌ലറും നിഷാന്ത് സിന്ധുവുമാണ് ടീമിനെ അമ്പത് കടത്തിയത്. എന്നാൽ ഇരുവർക്കും അധികനേരം ക്രീസിൽ നിലയുറപ്പിക്കാനായില്ല. സ്‌കോർ 55 ൽ നിൽക്കേ നിഷാന്ത് സിന്ധു പുറത്തായി. 18 പന്തിൽ നിന്ന് 20 റൺസ് മാത്രമാണ് താരത്തിന് നേടാനായുള്ളൂ. പിന്നാലെ വാഷിങ്ടൺ സുന്ദറും പുറത്തായതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. എഴുപന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് വാഷിങ്ടൺ സുന്ദറിന് നേടാനായത്. പത്തോവറിൽ 63-4 എന്ന നിലയിലായിരുന്നു ഗുജറാത്ത്.

അഹമ്മദാബാദിൽ ആർസിബി ബൗളർമാർ പിടിമുറുക്കുന്നതാണ് മൈതാനത്ത് കണ്ടത്. റൺസ് കണ്ടെത്താനാവാതെ ഗുജറാത്ത് ബാറ്റർമാർ കുഴങ്ങി. 13-ാം ഓവറിലെ ആദ്യ പന്തിൽ ക്രുണാൽ പാണ്ഡ്യ ജോസ് ബട്ട്‌ലറെയും കൂടാരം കയറ്റി. 23 പന്തിൽ നിന്ന് 19 റൺസാണ് ബട്ട്‌ലറുടെ സമ്പാദ്യം. പിന്നീട് ക്രീസിലിറങ്ങിയ അർഷാദ് ഖാൻ അടിച്ചുകളിച്ചതാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. 14-ാം ഓവറിൽ 16 റൺസാണ് ഗുജറാത്ത് നേടിയത്. ആറുപന്തിൽ നിന്ന് 15 റൺസെടുത്ത അർഷാദ് ഖാനെ സലാം ധർ പുറത്താക്കി.

വാഷിങ്ടൺ സുന്ദറാണ് ഗുജറാത്ത് ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. താരം പതിയെ ടീം സ്‌കോർ ഉയർത്തി. വിക്കറ്റുകൾ പോകുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് സുന്ദർ അർധസെഞ്ചുറി തികച്ചു. ടീം സ്‌കോർ 150 കടത്തി. ബെംഗളൂരുവിനായി റാസിഖ് സലാം ധർ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News