24.1 C
Kottayam
Sunday, June 7, 2026

കറൻസി നോട്ടുകളിൽ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറും എപിജെ അബ്​ദുൾ കലാമും,വാട്ടർമാർക്ക് ചിത്രങ്ങൾ വിദഗ്ദ പരിശോധനയ്ക്ക്

Must read

ന്യൂഡൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്​ദുൾ കലാമിനെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ടാഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസികളിൽ ഉപയോ​ഗിക്കുന്നത്  ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ)  പരിഗണിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കാൻ ആർബിഐ ആലോചിക്കുന്നത്. 

ആർബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോർ, കലാം വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകൾ വിദ​ഗ്ധ പരിശോധനക്കായി ഐഐടി ദില്ലി എമറിറ്റസ് പ്രൊഫസർ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഷഹാനി തെരഞ്ഞെടുക്കുന്ന സാമ്പിൾ സർക്കാരിന്റെ അന്തിമ പരിഗണനക്ക് നൽകാനായി അദ്ദേഹത്തോട് നിർദേശിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്തിമ തീരുമാനം ഉന്നത തലത്തിൽ എടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് വാട്ടർമാർക്ക് സാമ്പിളുകളുടെ രൂപകൽപ്പനയ്ക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു. ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറൻസി നോട്ടുകളിൽ ഒന്നിലധികം അക്കങ്ങളുടെ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായാനുള്ള നീക്കവും നടക്കുന്നുണ്ട്. 

- Advertisement -

​ഗാന്ധിയുടെ ചിത്രത്തിന് പുറമെ, ടാ​ഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്കുകൾ ഉപയോ​ഗിക്കണമെന്ന് 2017-ൽ, നോട്ടുകളുടെ സുരക്ഷാ സവിശേഷതകൾ ശുപാർശ ചെയ്യുന്നതിനായി രൂപീകരിച്ച റിസർവ് ബാങ്ക് ആഭ്യന്തര കമ്മിറ്റികളിലൊന്ന് നിർദേശം നൽകിയിരുന്നു.

- Advertisement -

 
2021-ൽ, ആർബിഐ മൈസൂർ ആസ്ഥാനമായുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗബാദിലെ എസ്പിഎംസിഐഎല്ലിന്റെ സെക്യൂരിറ്റി പേപ്പർ മില്ലിനും വാട്ടർമാർക്ക് സാമ്പിളുൾ  രൂപകൽപ്പന ചെയ്യാൻ നിർദ്ദേശങ്ങൾ നൽകി. തുടർന്ന്, സാമ്പിളുകൾ പരിശോധിക്കുന്നതിനായി വിദ​ഗ്ധനായ ഷഹാനിക്ക് അയച്ചു. സാമ്പിളുകളുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച് ഷഹാനി ഉദ്യോഗസ്ഥരുമായി നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

അമേരിക്കൻ ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങൾ ജോർജ്ജ് വാഷിംഗ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൺ, ആൻഡ്രൂ ജാക്സൺ, അലക്സാണ്ടർ ഹാമിൽട്ടൺ തുടങ്ങിയ നേതാക്കന്മാരുടെയും എബ്രഹാം ലിങ്കൺ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ചിത്രങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week