ഗുസ്തിയില്‍ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍. 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് ധാഹിയയുടെ മുന്നേറ്റം. കൊളംബിയന്‍ താരം ഓസ്‌കാര്‍ അര്‍ബാനോയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 13-2.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 മീറ്റര്‍ എന്ന യോഗ്യതാ മാര്‍ക്ക് താരം മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്.

85.64 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജോഹന്നാസ് വെറ്ററും 84.50 മീറ്റര്‍ എറിഞ്ഞ ഫിന്‍ലന്‍ഡിന്റെ ലസ്സി എറ്റെലാറ്റലോയും ഫൈനല്‍സിന് യോഗ്യത നേടി. ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ ശിവ്പാല്‍ സിംഗ് മത്സരിക്കാനിറങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News