ഇഡ്ഡലിയും ദോശയും തിന്നു മടുത്തു..ഇത്തിരി ചിക്കനും മട്ടണുമൊക്കെ വേണം,കാശെത്ര വേണമെങ്കിലും മുടക്കാം,അധോലോക രാജാവിന് പോലീസിനോട് പറയാനുള്ളത്‌

കൊച്ചി:ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ സുഖ ജീവിതം നയിച്ചുകൊണ്ടിരുന്നതിനാലാണ് പ്രമുഖ അധോലോക കുറ്റവാളി രവി പൂജാരി പോലീസിന്റെ പിടിയിലായത്.കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ക്കായി പൂജാരിയെ ബംഗലൂരുവിലുമെത്തിച്ചു. നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന അധോലോക നായകനെ വലയ്ക്കുന്നത് ഭക്ഷണമാണ്.ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തതായി പൂജാരി പോലീസിനോട് പറഞ്ഞു.കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ചിക്കനോ മട്ടനോ ഒക്കെ ആഹാരമായി തരാന്‍ പറയണമെന്നാണ് രവി പൂജാരിയുടെ ആവശ്യം.നല്ല നിലയില്‍ ജീവിച്ച ആളാണ്. അതിന് വേണ്ട ചെലവ് എത്രയാണെങ്കിലും മുടക്കാന്‍ തയ്യാറാണ്. ആഴ്ചയില്‍ രണ്ട് ദിവസം നോണ്‍വെജ് വിഭവമുണ്ടെന്ന് കര്‍ണാടക പൊലീസ് പറയുന്നുണ്ടെങ്കിലും കിട്ടുന്നത് ഒരു കഷ്ണമൊക്കെ മാത്രമാണെന്നും രവി പൂജാരി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രവി പൂജാരിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. രവി പൂജാരി നടത്തിയ വെളിപ്പെടുത്തലുകളിലൂടെ അന്വേഷണം കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരിലേക്ക് നീളുകയാണ്. ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് വെളിപ്പെടുത്തിയ രവി പൂജാരി മറ്റ് ചില കേസുകളും സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.നടി ലിന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയത് താനാണെന്ന് പൂജാരി ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയോട് സമ്മതിച്ചിരുന്നു. കേസില തെളിവെടുപ്പിനായി അടുത്ത ദിവസം പ്രതിയെ കൊച്ചിയിലെത്തിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News